Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിദേശത്തു മുങ്ങുന്ന ഭർത്താക്കൻമാരെ കുടുക്കാൻ പോർട്ടൽ

x-default

ന്യൂഡൽഹി∙ വിവാഹം നടത്തിയശേഷം മുങ്ങി നടക്കുന്ന വിദേശ ഇന്ത്യക്കാരായ പുരുഷന്മാർക്കു വാറന്റ് നൽകുന്നതിനും വിളിച്ചുവരുത്തുന്നതിനും വിദേശകാര്യമന്ത്രാലയം പോർട്ടൽ വികസിപ്പിക്കുന്നു. പ്രതി ഹാജരാകുന്നില്ലെങ്കിൽ വസ്തുവകകൾ കണ്ടുകെട്ടുമെന്നും പടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുമെന്നും വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു.

പോർട്ടലിൽ പ്രദർശിപ്പിക്കുന്ന വാറന്റ് കൈപ്പറ്റിയതായി കണക്കാക്കുന്നതിനുവേണ്ടി ക്രിമിനൽ നടപടി ചട്ടത്തിൽ ഭേദഗതി കൊണ്ടുവരേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. ഇതിനോടു നിയമ, ആഭ്യന്തര മന്ത്രാലയങ്ങളും യോജിച്ചു. വിദേശരാജ്യത്ത് വിവാഹം ചെയ്തശേഷം മുങ്ങിനടക്കുകയോ ഭാര്യയെ മാനസികമായും ശാരീരികമായും ഉപദ്രവിക്കുകയും ചെയ്യുന്നതു തടയുകയാണ് ലക്ഷ്യം. ഭാര്യയെ കബളിപ്പിച്ചു മുങ്ങുന്ന വിദേശ ഇന്ത്യക്കാരായ ഭർത്താക്കന്മാർക്കെതിരെ കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ കേന്ദ്ര സർക്കാരിനു 3328 പരാതികൾ ലഭിച്ചതായും മന്ത്രി പറഞ്ഞു.