Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശമ്പളവർധന 2% മാത്രം; ബാങ്ക് ജീവനക്കാർ സമരത്തിന്

ന്യൂഡൽഹി ∙ രണ്ടു ശതമാനം ശമ്പളവർധനയെന്ന വാഗ്ദാനം തള്ളിക്കളഞ്ഞു ബാങ്ക് ജീവനക്കാർ സമരത്തിലേക്ക്. മേയ് ഒൻപതിനു രാജ്യവ്യാപകമായി പ്രകടനങ്ങൾ നടത്തുമെന്നും സർക്കാരോ ഐബിഎയോ അനുകൂല നടപടി സ്വീകരിച്ചില്ലെങ്കിൽ രണ്ടു ദിവസം പണിമുടക്കുമെന്നും എഐബിഒസി ജനറൽ സെക്രട്ടറി ഡി.ടി.ഫ്രാങ്കോ അറിയിച്ചു.

ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി (ഐബിഎ) ഇന്നലെ നടന്ന ചർച്ചയിലാണു രണ്ടു ശതമാനം വർധന നടപ്പാക്കാമെന്ന ഉറപ്പു ലഭിച്ചത്. ജീവനക്കാരും യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിൽ (യുഎഫ്ബിയു) പെട്ട ഒൻപതു സംഘടനകളും വാഗ്ദാനം തള്ളിക്കളഞ്ഞു.