Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘വഴങ്ങാൻ’ തയാറായില്ല; അവസരം നഷ്ടമായി: മല്ലിക ഷെരാവത്ത്

മല്ലിക ഷെരാവത്ത് മല്ലിക ഷെരാവത്ത്

മുംബൈ∙ ‘വെള്ളിത്തിരയിൽ നിങ്ങൾ കുഞ്ഞുടുപ്പു ധരിക്കുകയോ ചുംബനരംഗത്തിൽ പ്രത്യക്ഷപ്പെടുകയോ ചെയ്തോ? അന്നു മുതൽ നിങ്ങൾ സദാചാരബോധമില്ലാത്തവളായി അറിയപ്പെടും. പുരുഷന്മാർ നിങ്ങളോട് അമിത സ്വാതന്ത്ര്യം എടുത്തു തുടങ്ങും. എന്റെ അനുഭവമാണ്’– ചൂടൻ രംഗങ്ങളിലൂടെ ബോളിവുഡ് ചിത്രങ്ങളിൽ തരംഗമായിരുന്ന നടി മല്ലിക ഷെരാവത്ത് പറയുന്നു.

ഹോളിവുഡിൽനിന്നു തുടങ്ങിയ ‘മീ ടൂ’ ക്യാംപെയിൻ ലോകം ഏറ്റെടുക്കുകയും മലയാള സിനിമാരംഗത്തും കൊടുങ്കാറ്റാവുകയും ചെയ്യുന്ന വേളയിലാണു മല്ലികയുടെ വെളിപ്പെടുത്തൽ. സിനിമയിൽ ശരീരപ്രദർശനം നടത്താൻ തയാറായാൽ പിന്നെ സംവിധായകരും നടന്മാരും അടക്കമുള്ളവർ സ്ത്രീകളെ ‘വഴങ്ങുന്നവളായി’ കാണുന്നുവെന്നാണു മല്ലിക പറയുന്നത്. ഇതിനു തയാറാകാത്തതിന്റെ പേരിൽ സിനിമയിൽ തനിക്ക് അവസരം നഷ്ടപ്പെട്ടിട്ടുണ്ടെന്നും അവർ പറയുന്നു.