Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചണ്ഡിഗഡിൽ വിവാഹപൂർവ ലഹരിപരിശോധന

ചണ്ഡിഗഡ് ∙ വിവാഹത്തിനു മുൻപു വരന്മാർക്കു ലഹരിമരുന്നു പരിശോധന നടത്താമെന്നു ചണ്ഡിഗഡ് ഭരണകൂടം. പരിശോധനാ കിറ്റ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ചെയ്തുകൊടുക്കാമെന്ന് അധികൃതർ പഞ്ചാബ് ഹരിയാന ഹൈക്കോടതിയെ അറിയിച്ചു. ലഹരി ഉപയോഗം മൂലം വിവാഹബന്ധങ്ങൾ തകരുന്ന പശ്ചാത്തലത്തിലാണു കേന്ദ്രഭരണപ്രദേശമായ ചണ്ഡിഗഡ് ഇത്തരം പരിശോധന ആവശ്യമാണെന്നു കോടതിയെ അറിയിച്ചത്. പൊലീസുകാർ ലഹരി ഉപയോഗിക്കുന്ന വിഡിയോ പുറത്തുവന്നതിനെത്തുടർന്നു പഞ്ചാബിൽ എല്ലാ സർക്കാർ ഉദ്യോഗസ്ഥർക്കും ലഹരിമരുന്നു പരിശോധന നടത്താൻ മുഖ്യമന്ത്രി അമരീന്ദർ സിങ് ഉത്തരവിട്ടിരുന്നു.