Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാർത്തിക്ക് ജാമ്യം: ഇടപെടാനില്ലെന്ന് സുപ്രീം കോടതി

karti-chidambaram

ന്യൂഡൽഹി∙ ഐഎൻഎക്സ് മീഡിയ കോഴക്കേസിൽ മുൻ ധനമന്ത്രി പി.ചിദംബരത്തിന്റെ മകൻ കാർ‍ത്തി ചിദംബരത്തിനു ഡൽഹി ഹൈക്കോടതി ജാമ്യം നൽകിയതിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു.

എന്നാൽ, ജാമ്യാപേക്ഷ കീഴ്ക്കോടതിയുടെ പരിഗണനയിലിരിക്കെ ഒരാൾക്കു ഹൈക്കോടതിയെ സമീപിക്കാനാകുമോ എന്ന നിയമപ്രശ്നം ജസ്റ്റിസുമാരായ എ.കെ.സിക്രി, അശോക് ഭൂഷൻ എന്നിവരുടെ ബെഞ്ച് ഉയർത്തി. ഇതു സാധ്യമാക്കുന്ന സുപ്രീം കോടതി വിധി നിലവിലുണ്ടെന്നു കാർത്തിക്കുവേണ്ടി ഹാജരായ കപിൽ സിബൽ വാദിച്ചു.

കാർത്തിക്കു ജാമ്യം നൽകിയ ഹൈക്കോടതി വിധിക്കെതിരെ സിബിഐയാണു സുപ്രീം കോടതിയെ സമീപിച്ചത്.