Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വ്യാജ ഏറ്റുമുട്ടൽ: 12 ന് സത്യവാങ്മൂലം നൽകണം

Supreme Court of India

ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിൽ മുഖ്യമന്ത്രിയായിരിക്കെ നടന്ന 22 ‘വ്യാജ’ ഏറ്റുമുട്ടലുകളെക്കുറിച്ച് നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് സംബന്ധിച്ച് 12 നകം സത്യവാങ്മൂലം സമർപ്പിക്കാൻ സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.

മാധ്യമപ്രവർത്തകൻ ബി.ജി. വർഗീസും ഗാനരചയിതാവ് ജാവേദ് അഖ്തറുമാണ് 2002 നും 2006 നുമിടയിൽ ഉണ്ടായ ഏറ്റുമുട്ടലുകളെക്കുറിച്ച് 11 വർഷം മുൻപ് ഹർജി നൽകിയത്. ബി.ജി. വർഗീസ് പിന്നീട് അന്തരിച്ചു.

ഹർജിയെ തുടർന്ന് സുപ്രീം കോടതിയിലെ മുൻ ജസ്റ്റിസ് എച്ച്.എസ്. ബേദിയുടെ നേതൃത്വത്തിൽ അന്വേഷണ സമിതിയെ നിയോഗിച്ചു. ന്യൂനപക്ഷ സമുദായത്തെ ലക്ഷ്യമിട്ടു ള്ള ഏറ്റുമുട്ടലുകളാണോ ഇവയെന്ന് അന്വേഷിക്കണമെന്നും നിർദേശിച്ചിരുന്നു.