ADVERTISEMENT

ചെന്നൈ ∙ ആശങ്കപ്പെട്ടതിനേക്കാൾ കുറഞ്ഞ വേഗത്തിൽ തമിഴ്നാട്ടിൽ തീരം തൊട്ട നിവാർ ചുഴലിക്കാറ്റ് കനത്ത നാശം വിതയ്ക്കാതെ കടന്നുപോയി. ചെന്നൈയിൽ ഒരാളുൾപ്പെടെ 3 പേർ മരിച്ചു. 118 വീടുകൾ തകർന്നു. മരങ്ങൾ കടപുഴകി; വ്യാപകമായി കൃഷി നശിച്ചു. കടലൂർ ജില്ലയിലാണു വലിയ നാശനഷ്ടം. ചെന്നൈയിൽ മുടിച്ചൂർ, താംബരം, വേളാച്ചേരി എന്നിവിടങ്ങളിൽ പ്രളയ സമാന സാഹചര്യമുണ്ടായി. ചുഴലി ദുർബലമായതോടെ തമിഴ്നാട്ടിൽ വ്യോമ,ട്രെയിൻ, മെട്രോ, റോഡ് ഗതാഗതം പൂർണമായി പുനഃസ്ഥാപിച്ചു. 

കനത്ത മഴയിൽ മുങ്ങിയ പുതുച്ചേരിയിൽ, മുഖ്യമന്ത്രി വി.നാരായണസാമിയുടെ ഔദ്യോഗിക വസതിയിലുൾപ്പെടെ വെള്ളം കയറി. 2 ദിവസം സ്കൂളുകൾക്ക് അവധി നൽകി. 

ചെന്നൈയിൽ നിന്നു 120 കിലോ മീറ്റർ അകലെ മരക്കാനത്ത് വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെയാണു നിവാർ തീരം തൊട്ടത്. മണിക്കൂറിൽ 100 കിലോ മീറ്ററായിരുന്നു വേഗം. 155 കിലോമീറ്റർ വരെയാകാമെന്നായിരുന്നു കണക്കൂകൂട്ടൽ. കരയിൽ കടന്ന ശേഷം വടക്കു പടിഞ്ഞാറൻ ദിശയിൽ ആന്ധ്രാതീരത്തേക്കു നീങ്ങിയ ചുഴലി 6 മണിക്കൂറിനകം ദുർബലമായി. രണ്ടര ലക്ഷത്തോളം പേരെ മുൻകൂട്ടി പുനരധിവാസ കേന്ദ്രത്തിലേക്കു മാറ്റിയതു ദുരന്ത വ്യാപ്തി കുറയ്ക്കാൻ സഹായിച്ചു. 

അതിനിടെ, ബംഗാൾ ഉൾക്കടലിൽ 29നു പുതിയ ന്യൂനമർദം രൂപപ്പെടുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതു ചുഴലിലായി തെക്കൻ തമിഴ്നാട്ടിലേക്കു നീങ്ങുമെന്നാണു നിലവിലെ പ്രവചനം.

Content Highlight: Nivar Cyclone chennai 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com