ADVERTISEMENT

ന്യൂഡൽഹി ∙ കരസേനയ്ക്കായി 1300 സായുധ വാഹനങ്ങൾ വാങ്ങാൻ പ്രതിരോധ മന്ത്രാലയത്തിന്റെ പദ്ധതി. സ്വകാര്യകമ്പനിയായ മഹീന്ദ്ര ഡിഫൻസ് സിസ്റ്റംസുമായി 1056 കോടി രൂപയുടെ കരാറിൽ മന്ത്രാലയം ഒപ്പുവച്ചു. യുദ്ധമുഖത്ത് പ്രവർത്തിക്കാൻ കഴിയുന്ന ആയുധസജ്ജമായ വാഹനമാണിത്.

ടാങ്ക് വേധ മിസൈലുകൾ, ഗ്രനേഡ് ലോഞ്ചറുകൾ എന്നിവ വഹിക്കാൻ സാധിക്കും. പ്രതിരോധ മേഖലയിൽ ഇന്ത്യൻ കമ്പനികൾക്കു മുൻഗണന നൽകാനുള്ള ആത്മനിർഭർ യജ്ഞത്തിനു പദ്ധതി ഊർജം പകരുമെന്നു മന്ത്രാലയ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com