ADVERTISEMENT

മസൂറി (ഉത്തരാഖണ്ഡ്) ∙ പ്രകൃതിയും ദിക്ഷയും ഇന്തോ – ടിബറ്റൻ ബോർഡർ പൊലീസ് (ഐടിബിപി) യുദ്ധമുന്നണിയിലെ ആദ്യ വനിതകളായി ചരിത്രത്തിൽ തിളങ്ങും. യുദ്ധമുന്നണി സേവനത്തിനുള്ള മികച്ച പരിശീലനം മസൂറിയിലെ അക്കാദമിയിൽ പൂർത്തിയാക്കിയ ഇരുവരും അസിസ്റ്റന്റ് കമൻഡാന്റ് റാങ്കിൽ ഇന്നലെ ചുമതലയേറ്റു. ഇന്ത്യ– ചൈന യഥാർഥ നിയന്ത്രണ രേഖയിലാണു ജോലി.

ഇന്ത്യൻ എയർ ഫോഴ്സ് റിട്ട. ഉദ്യാഗസ്ഥനാണു പ്രകൃതിയുടെ അച്ഛൻ. ദിക്ഷയുടെ അച്ഛൻ കമലേഷ് കുമാർ ഐടിബിപിയിൽ ഇൻസ്പെക്ടർ ആണ്.

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയായിരുന്നു മസൂറിയിലെ പാസിങ് ഔട്ട് പരേഡിൽ മുഖ്യാതിഥി. അപൂർവ വിവരങ്ങളും ചിത്രങ്ങളും ഉൾപ്പെടുത്തി അതിർത്തിസേനയുടെ ചരിത്രം വിവരിക്കുന്ന പുസ്തകം മുഖ്യമന്ത്രിയും ഐടിബിപി ഡയറക്ടർ എസ്.എസ്. ദേസ്വാളും ചേർന്നു പ്രകാശനം ചെയ്തു.

English Summary: ITBP inducts two women officers in combat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com