ADVERTISEMENT

ന്യൂഡൽഹി∙ തിരഞ്ഞെടുപ്പു പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പഞ്ചാബിൽ എത്താനിരിക്കെ വീണ്ടും പ്രതിഷേധമുയർത്തുമെന്ന് സംയുക്ത കിസാൻ മോർച്ച (എസ്കെഎം)യുടെ കീഴിലുള്ള 23 കർഷക സംഘടനകൾ പ്രഖ്യാപിച്ചു. വിവിധ കേന്ദ്രങ്ങളിൽ മോദിയുടെ കോലം കത്തിക്കുമെന്ന് എസ്കെഎം കോ–ഓർഡിനേഷൻ അംഗം ഡോ.ദർശൻ പാൽ പറഞ്ഞു. 

ജലന്ധറിലാണ് ഇന്നത്തെ റാലി. സമ്മേളനസ്ഥലത്തേക്കുള്ള റോഡുകളിൽ പ്രതിഷേധിക്കുമെന്നും കരിങ്കൊടി കാട്ടുമെന്നും നേതാക്കൾ പറഞ്ഞു. കനത്ത സുരക്ഷയാണു പഞ്ചാബിൽ ഒരുക്കിയിരിക്കുന്നത്. 16 നും 17 നും മോദി റാലികളിൽ പ്രസംഗിക്കുന്നുണ്ട്. 

ജനുവരി 5ന് പഞ്ചാബിലെത്തിയ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം പഞ്ചാബിലെ ഫിറോസ്പുരിൽ കർഷകർ തടഞ്ഞതു വലിയ കോളിളക്കമുണ്ടാക്കിയിരുന്നു. റോഡ് ഉപരോധത്തെത്തുടർന്ന് 20 മിനിറ്റോളം മേൽപാലത്തിൽ കുടുങ്ങിയ പ്രധാനമന്ത്രിക്കു റാലി റദ്ദാക്കി ഡൽഹിയിലേക്കു മടങ്ങേണ്ടിവന്നു. 

∙ ‘പഞ്ചാബിൽ വീണ്ടും കോൺഗ്രസ് സർക്കാർ രൂപീകരിക്കുമെന്നു സ്വപ്നം കാണുകയാണ് ഛന്നി. ഇന്ത്യൻ പ്രധാനമന്ത്രിക്ക് സുരക്ഷിത വഴി ഒരുക്കാൻ കഴിയാത്ത മുഖ്യമന്ത്രിയാണ് അദ്ദേഹം. ആ വ്യക്തിക്ക് പഞ്ചാബിന് സുരക്ഷ നൽകാൻ കഴിയുമോ?’ – കേന്ദ്രമന്ത്രി അമിത് ഷാ (ലുധിയാനയിലെ ബിജെപി റാലിയിൽ)

English Summary: Prime minister Narendra Modi to visit punjab today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com