ADVERTISEMENT

ചണ്ഡിഗഡ് ∙ പഞ്ചാബിൽ 3 പതിറ്റാണ്ടിനു ശേഷം ബാദൽ കുടുംബത്തിന് ഇടമില്ലാത്ത ആദ്യ നിയമസഭ. അകാലിദൾ കടപുഴകിയപ്പോൾ ബാദൽ കുടുംബത്തിലെ പ്രമുഖരും ഒപ്പം ഒഴുകിപ്പോയി. മുൻ മുഖ്യമന്ത്രിയും പാർട്ടിയുടെ കാരണവരും ആയ പ്രകാശ് സിങ് ബാദൽ 94–ാം വയസ്സിലെ മത്സരത്തിൽ സ്ഥിരം മണ്ഡലമായ ലാംബിയിൽ തോറ്റു. ആംആദ്മി പാർട്ടിയുടെ ഗുർമിത് സിങ് ഖുദിയാൻ ആണ് 11,396 വോട്ടിന് തോൽപ്പിച്ചത്. മകനും അകാലിദൾ അധ്യക്ഷനും ഫിറോസ്പുർ ലോക്സഭാംഗവുമായ സുഖ്ബിർ സിങ് ബാദൽ ജലാലാബാദിൽ 30,930 വോട്ടിനു തോറ്റു. ആംആദ്മിയുടെ ജഗ്ദീപ് കാംബോജ് ആണ് ജയിച്ചത്.

പ്രകാശ് സിങ് ബാദലിന്റെ സഹോദരീപുത്രൻ മൻപ്രീത് സിങ് ബാദൽ മത്സരിച്ചത് കോൺഗ്രസ് ടിക്കറ്റിലായിരുന്നു. മന്ത്രിയായ അദ്ദേഹത്തിന് ഭട്ടിൻഡയിൽ ഉണ്ടായത് വൻതോൽവി. ആംആദ്മിയുടെ ജഗ്​രൂപ് സിങ് ഗില്ലിനോട് 63,581 വോട്ടിന് തോറ്റു. സുഖ്ബിർ ബാദലിന്റെ അളിയൻ ബിക്രം സിങ് മജീതിയ അമൃത്​സർ ഈസ്റ്റിൽ മൂന്നാം സ്ഥാനത്തായി. ആംആദ്മിയുടെ വനിതാ നേതാവ് ജീവൻജ്യോത് കൗറിനാണ് വിജയം.

English Summary: Punjab assembly elections: Badal family out of assembly

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com