ADVERTISEMENT

ന്യൂഡൽഹി∙ പഞ്ചാബിൽ നിയുക്ത മുഖ്യമന്ത്രി ഭഗവന്ത് സിങ് മാന്റെ നേതൃത്വത്തിലുള്ള ആം ആദ്മി മന്ത്രിസഭ 16 നു സത്യപ്രതിജ്ഞ ചെയ്യും. സ്വാതന്ത്ര്യ സമരസേനാനി ഭഗത് സിങ്ങിന്റെ ജൻമഗ്രാമമായ നവൻഷഹർ ജില്ലയിലെ ഖട്കർ കലനിലായിരിക്കും ചടങ്ങു നടക്കുകയെന്നു തിരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ മാൻ വ്യക്തമാക്കിയിരുന്നു. വിജയം ആഘോഷിക്കാൻ മാനും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും നാളെ അമൃത്‌സറിൽ റോഡ് ഷോ നടത്തും. കേജ്‌രിവാളിനെ മാൻ ഇന്നലെ ഡൽഹിയിൽ സന്ദർശിച്ചു.

English Summary: AAP’s Bhagwant Mann to take oath as Punjab CM on March 16

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com