ADVERTISEMENT

ന്യൂഡൽഹി∙ ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഹോളി ആഘോഷത്തിനു മുൻപേയുണ്ടാകും. 18 നാണു ഹോളി. 15നു സത്യപ്രതിജ്ഞ നടന്നേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടെങ്കിലും അന്തിമ തീരുമാനമായിട്ടില്ലെന്നു ബിജെപി വൃത്തങ്ങൾ പറഞ്ഞു. സിറാത്തുവിൽ തോറ്റ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയെ എംഎൽസി ആക്കി മന്ത്രിസഭയിലെടുത്തേക്കുമെന്നും സൂചനകളുണ്ട്.

യോഗി ആദിത്യനാഥ് ഇന്നലെ ഗവർണർ ആനന്ദിബെൻ പട്ടേലിന് രാജിക്കത്ത് നൽകി. അടുത്ത കാബിനറ്റ് ചുമതലയേൽക്കുന്നതുവരെ കെയർടേക്കറായി തുടരും. സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത്ഷാ, കേന്ദ്രമന്ത്രിമാർ, ബിജെപി മുഖ്യമന്ത്രിമാർ എന്നിവർ പങ്കെടുക്കും.

English Summary: Uttar Pradesh Assembly Elections 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com