ADVERTISEMENT

ദിബ്രുഗഡ് (അസം) ∙ ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ നദീജല ആഡംബരക്രൂസ് എംവി ഗംഗാവിലാസ് 50 ദിവസത്തെ യാത്ര പൂർത്തിയാക്കി ദിബ്രുഗഡിലെത്തി. ജനുവരി 13ന് ഉത്തർപ്രദേശിലെ വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്ത ഈ ആഡംബര ഉല്ലാസ നൗക, 3,200 കിലോമീറ്റർ ദൂരമാണ് പിന്നിട്ടത്. ഇന്ത്യയിലെയും ബംഗ്ലദേശിലെയും 27 നദീതടങ്ങൾ കടന്നെത്തിയ ഗംഗാവിലാസ് യുപി, ബിഹാർ, ജാർഖണ്ഡ്, ബംഗാൾ, അസം എന്നിവിടങ്ങളിലെ 50 ടൂറിസ്റ്റ് കേന്ദ്രങ്ങളും സന്ദർശിച്ചു. 

3 ‍ഡെക്കുകളും 18 സ്വീറ്റുകളുമുള്ള നൗകയുടെ കന്നിയാത്രയിൽ പങ്കെടുത്ത സ്വിറ്റ്‌സർലൻഡിൽ നിന്നുള്ള 32 സഞ്ചാരികളെ കേന്ദ്ര മന്ത്രിമാരായ സർബാനന്ദ സോനോവാൾ, ശ്രീപദ് യശോ നായിക് എന്നിവർ ചേർന്നു സ്വീകരിച്ചു. 

English Summary : World's longest cruise MV Ganga Vilas reaches Dibrugarh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com