ADVERTISEMENT

ന്യൂഡൽഹി ∙ മണിപ്പുർ കത്തിയെരിയുകയും അതെക്കുറിച്ച് യൂറോപ്യൻ യൂണിയൻ പാർലമെന്റ് ചർച്ച നടത്തുകയും ചെയ്യുമ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുകയാണെന്നു രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ഫ്രാൻസിൽ നിന്നു റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള ഇടപാടു വഴിയാണ് ബാസ്റ്റിൽ ഡേ പരേഡിൽ പങ്കെടുക്കാനുള്ള ‘ടിക്കറ്റ്’ മോദി സംഘടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. 

മണിപ്പുർ വിഷയത്തിൽ മോദിയും ബിജെപി സർക്കാരും പുലർത്തുന്ന മൗനം മാപ്പർഹിക്കാത്ത കുറ്റമാണെന്നു കോൺഗ്രസ് സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ആരോപിച്ചു. അടുത്ത വർഷം നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള നേതാക്കളുമായി പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയും വേണുഗോപാലും കൂടിക്കാഴ്ച നടത്തി. 

English Summary : Rahul Gandhi criticizes Modi's silence on Manipur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com