ADVERTISEMENT

പനജി ∙ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ പദ്ധതിയായ ഗഗൻയാൻ ദൗത്യത്തിൽ സാങ്കേതിക ഉപദേഷ്ടാവായി മലയാളി നാവികൻ കമാൻഡർ അഭിലാഷ് ടോമിയെ നിയമിച്ചു. ബഹിരാകാശത്തുനിന്നു മടങ്ങിയെത്തുന്ന യാത്രികരുടെ വാഹനം (ക്രൂ മൊഡ്യൂൾ) കടലിൽ ഇറക്കാനാണ് ഇസ്റോ പദ്ധതി. രക്ഷാപ്രവർത്തകർ എത്തും വരെ ക്രൂ മൊഡ്യൂളിൽ കടലിൽ കഴിയാനുള്ള പരിശീലനമാണ് അഭിലാഷ് നൽകുക. 

ഇസ്‌റോയുമായി ആദ്യഘട്ട ചർച്ച നടത്തിയതായി അഭിലാഷ് മനോരമയോടു പറഞ്ഞു. ഇന്ത്യൻ നാവികസേനയുടെ സാഗർ പരിക്രമ 2 പദ്ധതിയുടെ ഭാഗമായി പായ്‌വഞ്ചിയിൽ ഒറ്റയ്ക്ക് ഒരിടത്തും നിർത്താതെ ലോകം ചുറ്റിവന്ന ആദ്യ ഇന്ത്യക്കാരനാണ് അഭിലാഷ് ടോമി. ഈയിടെ ഗോൾഡൻ ഗ്ലോബ് പായ്‌വഞ്ചിയോട്ടത്തിൽ രണ്ടാമതു ഫിനിഷ് ചെയ്ത അഭിലാഷ് ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഏഷ്യക്കാരനുമായി. ആദ്യമായി ഒറ്റയ്ക്കൊരു വനിത നടത്തുന്ന, ഇന്ത്യൻ നാവികസേനയുടെ സമുദ്രപരിക്രമണ പദ്ധതിയായ സാഗർ പരിക്രമ 4നും അഭിലാഷിന്റെ സാങ്കേതിക മേൽനോട്ടമുണ്ട്. 

ഗഗൻയാൻ ബഹിരാകാശ സഞ്ചാരികൾ 24 മണിക്കൂറിനുള്ളിൽ 16 തവണ ഭൂമിയെ വലംവയ്ക്കുമെന്നാണു കണക്ക്. കടലിലും ബഹിരാകാശത്തുമായുള്ള പരിക്രമണ പദ്ധതികളുടെ ഭാഗമാകുന്നതിൽ സന്തോഷമുണ്ടെന്ന് അഭിലാഷ് ടോമി സമൂഹമാധ്യമമായ എക്സിൽ കുറിച്ചു. 

 

English Summary: Abhilash Tomy as mentor in Gaganyaan mission

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com