ADVERTISEMENT

ഗാങ്ടോക് ∙ സിക്കിമിൽ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 74 ആയി. പ്രളയമുണ്ടായ ടീസ്റ്റ നദി ഒഴുകിയെത്തുന്ന വടക്കൻ ബംഗാളിൽ നിന്ന് 40 മൃതദേഹങ്ങൾ കണ്ടെടുത്തതായി ബംഗാൾ സർക്കാർ അറിയിച്ചതോടെയാണിത്. സിക്കിമിൽ നിന്ന് 34 മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു. കാണാതായവരിൽ 105 പേരെ ഇനിയും കണ്ടെത്താനുണ്ട്. 

22 സൈനികരെ കാണാതായതിൽ 10 പേരു‍ടെ മൃതദേഹങ്ങൾ കണ്ടെടുത്തു. വടക്കൻ സിക്കിമിൽ കുടുങ്ങിക്കിടന്ന 7 കുട്ടികൾ ഉൾപ്പെടെ 77 വിനോദസഞ്ചാരികളെ വ്യോമസേന ഹെലികോപ്റ്ററിൽ രക്ഷപ്പെടുത്തി. 63 വിദേശികൾ ഉൾപ്പെടെ രണ്ടായിരത്തോളം സഞ്ചാരികൾ നോർത്ത് സിക്കിമിൽ കുടുങ്ങിയിട്ടുണ്ട്. നാട്ടുകാരുടെ സംരക്ഷണയിലാണിവർ.

English Summary:

Death toll in Sikkim flash floods climbs to 74

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com