ADVERTISEMENT

ന്യൂഡൽഹി ∙ സ്വവർഗ വിവാഹത്തിനു നിയമസാധുത നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളിൽ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് ഇന്നു വിധി പറയും. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് മേയ് 11നാണു വാദം പൂർത്തിയാക്കിയത്. 

വ്യക്തി നിയമങ്ങളുമായി ബന്ധപ്പെടുത്തി സ്വവർഗ വിവാഹത്തിന്റെ നിയമസാധുത പരിശോധിക്കില്ലെന്നു ഭരണഘടന ബെഞ്ച് വ്യക്തമാക്കിയിരുന്നു. പകരം, സ്പെഷൽ മാര്യേജ് ആക്ട് അടിസ്ഥാനമാക്കിയാണ് കോടതി തീരുമാനമെടുക്കുക. വിഷയം കോടതി പരിഗണിക്കരുതെന്നും പാർലമെന്റിനു വിടണമെന്നുമായിരുന്നു തുടക്കം മുതൽ കേന്ദ്ര സർക്കാരിന്റെ നിലപാട്. സ്വവർഗ ബന്ധത്തിലുള്ള ദമ്പതികളും വിവിധ സംഘടനകളും നൽകിയ 20 ഹർജികളാണ് പരിഗണനയിലുള്ളത്. 

English Summary:

Same-sex marriage: Supreme Court Constitution bench to deliver verdict today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com