ADVERTISEMENT

ന്യൂഡൽഹി ∙  മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ (ജിഡിപി) ഇന്ത്യ 4 ലക്ഷം കോടി ഡോളർ (4 ട്രില്യൻ ഡോളർ) കടന്നതായി സമൂഹമാധ്യമങ്ങളിൽ പ്രചാരണം. എന്നാൽ, ഇക്കാര്യം ശരിയല്ലെന്നു ധനമന്ത്രാലയ വൃത്തങ്ങൾ സൂചിപ്പിച്ചു. രാജ്യാന്തര നാണ്യനിധിയുടെ (ഐഎംഎഫ്) ഡേറ്റ അടിസ്ഥാനമാക്കിയുള്ള ‘ജിഡിപി ട്രാക്കറി’ൽ 4 ലക്ഷം കോടി ഡോളർ മറികടന്നുവെന്നു ചില കേന്ദ്രമന്ത്രിമാരും അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനി അടക്കമുള്ളവരും സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്യുകയായിരുന്നു. കേന്ദ്ര ധനമന്ത്രാലയമോ മറ്റ് ഏജൻസികളോ ഔദ്യോഗികമായി ഇക്കാര്യം അംഗീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. എന്നാൽ, ഇതു വസ്തുതാപരമായി ശരിയല്ലെന്നാണു അനൗദ്യോഗിക വിശദീകരണം. 

English Summary:

Indications that the campaign regarding 4 trillion dollar GDP is wrong

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com