ADVERTISEMENT

പനജി ∙ 4 വേദികളിൽ നവസിനിമയുടെ പ്രകാശം പരത്തി 54–ാം ഗോവ രാജ്യാന്തര ചലച്ചിത്ര മേളയ്ക്കു തിരിതെളിഞ്ഞു. ശ്യാമപ്രസാദ് മുഖർജി ഇൻഡോർ സ്റ്റേഡിയത്തിൽ ലോകസിനിമയെ ഇന്ത്യയിലേക്കു സ്വാഗതം ചെയ്തു കേന്ദ്ര വാർത്ത വിതരണ മന്ത്രി അനുരാഗ് സിങ് ഠാക്കൂർ മേള ഉദ്ഘാടനം ചെയ്തു. ഇന്ത്യയിൽ ചിത്രീകരിക്കുന്ന വിദേശസിനിമകൾക്കുള്ള അനുകൂല്യം, നിർമാണച്ചെലവിന്റെ 40% ആയി ഉയർത്തിയതായി കേന്ദ്രമന്ത്രി പ്രഖ്യാപിച്ചു. നിലവിൽ ഈ ആനുകൂല്യം നിർമാണച്ചെലവിന്റെ 30% ആണ്. നിർമാണച്ചെലവിന്റെ പരിധി 30 കോടി രൂപയായും ഉയർത്തി.

ഇതിനു പുറമേ ഗണ്യമായ ഇന്ത്യൻ ഉള്ളടക്കമുള്ള വിദേശചിത്രങ്ങൾക്ക് 5 % അധിക ആനുകൂല്യവും ലഭിക്കും. ഇടത്തരം, വൻകിട ബജറ്റുള്ള വിദേശസിനിമകളുടെ ചിത്രീകരണം ഇന്ത്യയിലേക്ക് ആകർഷിക്കുകയാണു ലക്ഷ്യം. 

ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത്, കേന്ദ്രമന്ത്രിമാരായ എൽ.മുരുകൻ, ശ്രീപദ് നായിക് തുടങ്ങിയവർ പ്രസംഗിച്ചു. നടി മാധുരി ദീക്ഷിതിനെ ചടങ്ങി‍ൽ ആദരിച്ചു. സാറാ അലിഖാൻ, സണ്ണി ഡിയോൾ, കുശ്ബു സുന്ദർ, സാറ അലിഖാൻ, കരൺ ജോഹർ, പാർവതി തിരുവോത്ത്, രാജ്യാന്തര ജൂറി അധ്യക്ഷൻ ശേഖർ കപൂർ തുടങ്ങി താരനിബിഡമായിരുന്നു ചടങ്ങ്. സ്റ്റുവർട്ട് ഗാറ്റ് സംവിധാനം ചെയ്ത ക്യാച്ചിങ് ഡസ്റ്റ് ആയിരുന്നു ഉദ്ഘാടനചിത്രം. 270 സിനിമകളാണ് മേളയി‍ൽ പ്രദർശിപ്പിക്കുക. 105 രാജ്യങ്ങളി‍ൽ നിന്ന് 2926 എൻട്രിയാണ് ഇത്തവണ ലഭിച്ചത്. പനോരമ ചിത്രങ്ങളുടെ പ്രദർശനം ഇന്നു തുടങ്ങും.

English Summary:

If the location is India, there are huge benefits for foreign films

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com