ADVERTISEMENT

ന്യൂഡൽഹി ∙ അണ്ണാഡിഎംകെയിൽനിന്നു പുറത്താക്കപ്പെട്ട മുൻ മുഖ്യമന്ത്രി ഒ.പനീർശെൽവത്തിന് സുപ്രീം കോടതിയിൽ തിരിച്ചടി. പാർട്ടി ജനറൽ കൗൺസിൽ യോഗത്തിൽ പാസാക്കിയ പ്രമേയങ്ങൾ സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി തള്ളി. മദ്രാസ് ഹൈക്കോടതിയും ഹർജി നേരത്തേ തള്ളിയിരുന്നു. ജനറൽ സെക്രട്ടറിക്കു തുല്യമായ ജോയിന്റ് കോഓർഡിനേറ്റർ പദവിയിലിരുന്നയാളാണ് പനീർശെൽവമെന്ന് അഭിഭാഷകൻ കെ.കെ. വേണുഗോപാൽ സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി. എന്നാ‍ൽ, പാർട്ടി ഭരണഘടനയിൽ ഭേദഗതിയിലൂടെ ഈ മാറ്റങ്ങൾ കൊണ്ടുവന്നിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പുറത്താക്കിയ രീതി ഉൾപ്പെടെ ഉയർത്തി വേണുഗോപാൽ തുടർ വാദത്തിന് ശ്രമിച്ചെങ്കിലും ഈ ഘട്ടത്തിൽ ഇടപെടാനില്ലെന്ന് കോടതി വ്യക്തമാക്കി. അതേസമയം, കേസ് പെട്ടെന്നു തീർപ്പുണ്ടാക്കാൻ വിചാരണക്കോടതിയോട് നിർദേശിച്ചു. 

English Summary:

Setback for O Panneerselvam also in Supreme court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com