ADVERTISEMENT

ന്യൂഡൽഹി∙ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ പേര് ഇല്ലെങ്കിലും നരേന്ദ്ര മോദി സർക്കാരിലെ 34 പേർ ബിജെപിയുടെ ആദ്യ സ്ഥാനാർഥിപ്പട്ടികയിലുണ്ട്. രാജ്യസഭാംഗങ്ങളായ മൻസുഖ് മാണ്ഡവ്യ, ഭൂപേന്ദർ യാദവ്, വി.മുരളീധരൻ, രാജീവ് ചന്ദ്രശേഖർ, പുരുഷോത്തം രൂപാല എന്നിവർ ലോക്സഭയിലേക്കു പോരിനൊരുങ്ങുന്നു. 

വിവിധ സംസ്ഥാനങ്ങളിൽ മത്സരിക്കുന്ന മന്ത്രിമാരും പ്രമുഖരും:

അരുണാചൽ: മന്ത്രി കിരൺ റിജിജു

അസം: മന്ത്രി സർബാനന്ദ സോനോവാൾ, ദിലീപ് സൈക്കിയ

ഛത്തീസ്ഗഡ്: സരോജ് പാണ്ഡെ, കോൺഗ്രസ് വിട്ടു വന്ന ഗീത കോഡ.

ഡൽഹി: ബാംസുരി സ്വരാജ്, മനോജ് തിവാരി.

ഗോവ: മന്ത്രി ശ്രീപദ് യശോ നായിക്

ഗുജറാത്ത്: ആഭ്യന്തരമന്ത്രി അമിത്ഷാ, മന്ത്രിമാരായ മൻസുഖ് മാണ്ഡവ്യ, പുരുഷോത്തം രൂപാല, ദേവുസിങ് ചൗഹാൻ. ബിജെപി അധ്യക്ഷൻ സി.ആർ.പാട്ടീൽ.

കശ്മീർ: മന്ത്രി ജിതേന്ദ്രസിങ്

ജാർഖണ്ഡ്: മന്ത്രി അർജുൻ മുണ്ട, അന്നപൂർണ ദേവി, 

മധ്യപ്രദേശ്: ജ്യോതിരാദിത്യ സിന്ധ്യ, ഫഗ്ഗൻസിങ് കുലസ്തെ, മുൻ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ.

രാജസ്ഥാൻ: മന്ത്രിമാരായ ഗജേന്ദ്രസിങ് ഷെഖാവത്ത്, അർജുൻ റാം മേഘ്‌വാൾ, ഭൂപേന്ദർ യാദവ്, കൈലാഷ് ചൗധരി, സ്പീക്കർ ഓം ബിർല, കോൺഗ്രസ് വിട്ടു വന്ന ജ്യോതി മിർധ. 

തെലങ്കാന: ബണ്ടി സഞ്ജയ് കുമാർ, മന്ത്രി ജി.കിഷൻ റെഡ്ഡി, എറ്റാല രാജേന്ദർ, ബിആർഎസ് വിട്ട ബി.ബി. പാട്ടീൽ. 

ത്രിപുര: മുൻ മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേവ്.

ഉത്തരാഖണ്ഡ്: മന്ത്രി അജയ് ഭട്ട്. 

യുപി: പ്രധാനമന്ത്രി നരേന്ദ്ര മോദി, മന്ത്രിമാരായ രാജ്നാഥ് സിങ്, മഹേന്ദ്ര സിങ് പാണ്ഡെ, സ്മൃതി ഇറാനി, കൗശൽ കിഷോർ, സഞ്ജീവ് കുമാർ ബല്യാൻ, എസ്.പി.സിങ് ബാഗേൽ, അജയ് മിശ്ര തേനി, ഭാനു പ്രതാപ് സിങ് വർമ, സാധ്വി നിരഞ്ജൻ ജ്യോതി, പങ്കജ് ചൗധരി, ബിഎസ്പി വിട്ട റിതേഷ് പാണ്ഡെ.

ബംഗാൾ: മന്ത്രിമാരായ സുഭാഷ് സർക്കാർ, നിഷിത് പ്രാമാണിക്, ശന്തനു ഠാക്കൂർ, പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ സഹോദരൻ സൗമേന്ദു അധികാരി, നടൻ പവൻ സിങ്.

English Summary:

Thirty four ministers in BJP loksabha election 2024 candidate's first list

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com