ADVERTISEMENT

ന്യൂഡൽഹി ∙ പത്രക്കടലാസിനുള്ള 5% കസ്റ്റംസ് ഡ്യൂട്ടി അടിയന്തരമായി പിൻവലിക്കണമെന്ന് ഇന്ത്യൻ ന്യൂസ്പേപ്പർ സൊസൈറ്റി (ഐഎൻഎസ്) കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. രാജ്യാന്തര പ്രശ്നങ്ങൾ, രൂപയുടെ മൂല്യത്തിലെ ഇടിവ്, കസ്റ്റംസ് തീരുവ എന്നിവ മൂലം പത്രക്കടലാസിന്റെ വില ഉയർന്നനിലയിലാണെന്നും ലഭ്യതക്കുറവുണ്ടെന്നും ഐഎൻഎസ് ചൂണ്ടിക്കാട്ടി. 

റഷ്യ–യുക്രെയ്ൻ സംഘർഷവും ചെങ്കടലിലെ പ്രശ്നങ്ങളും അടക്കം രാജ്യാന്തര വിതരണശൃംഖലയെ ബാധിച്ചു. പത്രക്കടലാസ് വിതരണം ചെയ്യുന്ന കമ്പനികൾ നേരത്തേ ഉറപ്പിച്ച ഓർഡറുകൾ പോലും റദ്ദാക്കുന്ന അവസ്ഥയുണ്ടായി. പല ന്യൂസ്പ്രിന്റ് മില്ലുകളും ഉൽപാദനം നിർത്തിവയ്ക്കുകയോ പൂർണമായും അവസാനിപ്പിക്കുകയോ ചെയ്തു. 

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമെന്ന നിലയിൽ ഇന്ത്യയിൽ അച്ചടിമാധ്യമങ്ങൾ നിലനിൽക്കേണ്ടത് അനിവാര്യമാണ്. ഓൺലൈൻ ഇടങ്ങളിൽ വ്യാജവിവരങ്ങൾ പ്രചരിക്കുമ്പോൾ അച്ചടിമാധ്യമങ്ങൾ വിശ്വാസ്യത നിലനിർത്തുന്നു. കസ്റ്റംസ് തീരുവ ഒഴിവാക്കുന്നത് അച്ചടിമാധ്യമ വ്യവസായത്തിന് വലിയ ആശ്വാസമേകുമെന്നും ഐഎൻഎസ് പ്രസി‍ഡന്റ് രാകേഷ് ശർമ പറഞ്ഞു. 

English Summary:

Customs duty on newsprint to be waived: Indian News paper Society

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com