ADVERTISEMENT

കൊൽക്കത്ത ∙ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയെ ബംഗാളിലെ ബസിർഹട്ടിൽനിന്നു ലോക്സഭയിലേക്കു മത്സരിപ്പിക്കാൻ ബിജെപിയുടെ നീക്കം. യുപി സ്വദേശിയായ ഷമി ആഭ്യന്തര ക്രിക്കറ്റിൽ ബംഗാളിനായാണു കളിച്ചത്.

ഏകദിന ലോകകപ്പിനിടെ കാലിനു പരുക്കേറ്റ ഷമി കളിക്കളത്തിൽ മടങ്ങിയെത്തിയിട്ടില്ല. ഐപിഎൽ സീസണും നഷ്ടമാകും.

ഷമിയെ മത്സരിപ്പിക്കുന്നതിലൂടെ ന്യൂനപക്ഷങ്ങളുടെ പിന്തുണ നേടിയെടുക്കാമെന്നു ബിജെപി കരുതുന്നു. കേന്ദ്രമന്ത്രി അമിത് ഷായുമായി ഷമി കൂടിക്കാഴ്ച നടത്തിയിരുന്നു.

English Summary:

BJP may field cricketer Mohammad Shami from Bengal in Lok Sabha polls

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com