ADVERTISEMENT

ന്യൂഡൽഹി ∙ ഹരിയാനയിൽ പുതിയ ബിജെപി സഭാകക്ഷി നേതാവിനെ തിരഞ്ഞെടുക്കാനുള്ള യോഗത്തിൽനിന്ന് മുതിർന്ന നേതാവ് അനിൽ വിജ് ഇറങ്ങിപ്പോയതായി വിവരം. ദുഷ്യന്ത് ചൗട്ടാലയ്ക്കു പകരം വിജിനെ ഉപമുഖ്യമന്ത്രിയാക്കുമെന്നു പ്രചാരണമുണ്ടായിരുന്നു. ഖട്ടർ മന്ത്രിസഭയിൽ ആഭ്യന്തരമന്ത്രിയായിരുന്നു വിജ്.

ദേശീയ നിരീക്ഷകർ അടക്കം പങ്കെടുത്ത യോഗത്തിൽനിന്ന് അനിൽ വിജ് ക്ഷുഭിതനായാണ് ഇറങ്ങിപ്പോയത്. നായിബ് സൈനിയുടെ സത്യപ്രതിജ്ഞാച്ചടങ്ങിലും പങ്കെടുത്തില്ല. അനിൽ വിജും ഖട്ടറും തമ്മിൽ കഴി‍ഞ്ഞ 10 വർഷത്തിനിടെ പലതവണ അസ്വാരസ്യങ്ങളുണ്ടായിട്ടുണ്ട്. കറൻസി നോട്ടിൽ നിന്ന് മഹാത്മാഗാന്ധിയുടെ ചിത്രം ഒഴിവാക്കുമെന്നതടക്കം പല വിവാദ പ്രസ്താവനകളും നടത്തിയ തീവ്രനിലപാടുകാരനാണു അനിൽ വിജ്. ഖട്ടറിന്റെ വിശ്വസ്തനായാണ് നായിബ് സൈനി അറിയപ്പെടുന്നത്.

English Summary:

Reported that senior leader Anil Vij walked out of the meeting in Haryana

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com