ADVERTISEMENT

പാൽനാഡു (ആന്ധ്ര) ∙ മൂന്നാം തവണ സർക്കാരുണ്ടാക്കിയശേഷം കൂടുതൽ വലിയ തീരുമാനങ്ങൾ കൈക്കൊള്ളുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം. ആന്ധ്രപ്രദേശിലെ പാൽനാഡു ജില്ലയിൽ ബോപ്പുഡി ഗ്രാമത്തിൽ തിരഞ്ഞെടുപ്പു റാലിയിൽ പ്രസംഗിക്കുകയായിരുന്നു മോദി. 

തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചശേഷമുള്ള ആദ്യയോഗമായിരുന്നു. കഴിഞ്ഞ 10 വർഷത്തിനിടെ 25 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കാൻ കഴിഞ്ഞതായി മോദി അവകാശപ്പെട്ടു. എൻഡിഎ സഖ്യം 400 സീറ്റ് നേടും. സഖ്യകക്ഷികളെ ഉപയോഗിച്ച് വലിച്ചെറിയുന്നതാണ് കോൺഗ്രസ് ശൈലിയെന്നും ആരോപിച്ചു.

ആന്ധ്രയിൽ ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാർട്ടിയുമായും പവൻ കല്യാണിന്റെ ജനസേന പാർട്ടിയുമായും സഖ്യത്തിലാണ് ബിജെപി മത്സരിക്കുന്നത്. 2014നു ശേഷം ചന്ദ്രബാബു നായിഡുവും പവൻ കല്യാണും മോദിക്കൊപ്പം വേദി പങ്കിടുന്നത് ആദ്യമായാണ്.

ആന്ധ്രയിൽ ബിജെപി 6 ലോക്സഭാ സീറ്റിലും 10 നിയമസഭാ സീറ്റിലും മത്സരിക്കും. ടിഡിപി 17 ലോക്സഭാ സീറ്റിലും 144 നിയമസഭാ സീറ്റിലും. പവൻ കല്യാണിന്റെ ജനസേന പാർട്ടിക്ക് 2 ലോക്സഭാ സീറ്റും 21 നിയമസഭാ സീറ്റുമാണ് ലഭിച്ചത്.

English Summary:

More big decisions next time: Narendra Modi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com