ADVERTISEMENT

കോയമ്പത്തൂർ ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ കാണാൻ വിദ്യാർഥികളെ എത്തിച്ച സംഭവം വിവാദമായതിനെത്തുടർന്നു തമിഴ്നാട്ടിൽ സ്കൂൾ അധികൃതർക്കെതിരെ കേസെടുത്തു. തിങ്കൾ വൈകിട്ടാണു ശ്രീ സായിബാബ എയ്ഡഡ് യുപി സ്കൂളിലെ നാൽപതോളം വിദ്യാർഥികളെ റോഡ് ഷോ തുടങ്ങുന്ന സ്ഥലത്ത് എത്തിച്ചത്. കലക്ടർ ക്രാന്തി കുമാർ പാഡി കോയമ്പത്തൂർ ചീഫ് എജ്യുക്കേഷനൽ ഓഫിസർ (സിഇഒ), ജില്ലാ ലേബർ ഓഫിസർ എന്നിവരോട് വിശദീകരണം തേടി. തുടർന്നു സിഇഒ സ്കൂൾ അധികൃതർക്കു നോട്ടിസ് നൽകിയിരുന്നു. 

ഉച്ചയ്ക്കു ശേഷം സ്കൂളിന് അവധിയായതിനാലും പ്രധാനമന്ത്രിയെ കാണാനുള്ള ആഗ്രഹം കൊണ്ടുമാണ് കുട്ടികളെ എത്തിച്ചതെന്നാണു സ്കൂൾ അധികൃതർ പറയുന്നത്. എന്നാൽ രാഷ്ട്രീയ പരിപാടികളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നതും  മുദ്രാവാക്യം വിളിപ്പിക്കുന്നതും തെറ്റാണെന്നതു തിരഞ്ഞെടുപ്പു കമ്മിഷന്റെ ക്ലാസുകളിൽ പങ്കെടുത്ത അധ്യാപകർക്ക് അറിവുള്ളതാണെന്ന് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. വടവള്ളി ചിന്മയ വിദ്യാലയത്തിനെതിരെയും കമ്മിഷനു പരാതി ലഭിച്ചിട്ടുണ്ട്.

English Summary:

case against school authorities for bringing students to see Prime Minister Narendra Modi's road show in Tamil Nadu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com