ADVERTISEMENT

തിരുവനന്തപുരം ∙  ഐഎസ്ആർഒ നിർമിക്കുന്ന പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനത്തിന്റെ രണ്ടാം ലാൻഡിങ് പരീക്ഷണവും (ആർഎൽവി ലെക്സ്–02) വിജയം. ‘പുഷ്പക്’ എന്നു പേരിട്ട ആർഎൽവിയുടെ (റീയൂസബിൾ ലോഞ്ച് വെഹിക്കിൾ) കൂടുതൽ സങ്കീർണമായ രണ്ടാം ലാൻഡിങ് പരീക്ഷണം (ലെക്സ്–02) ഇന്നലെ രാവിലെ 7.10 ന് കർണാടകയിലെ ചിത്രദുർഗ എയ്റോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിലാണ് (എടിആർ) നടന്നത്.

ബഹിരാകാശത്തേക്ക് പോയി വരാൻ ഉപയോഗിക്കാവുന്നതാണ് പുഷ്പക് വാഹനം. ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ്, വിക്രംസാരാഭായ് സ്പേസ് സെന്റർ ഡയറക്ടർ ഡോ.എസ്.ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു പരീക്ഷണം. 

∙ ‘‘ആർഎൽവിയുടെ മൂന്നാമത്തേതും അവസാനത്തേതുമായ ലാൻഡിങ് പരീക്ഷണം 2 മാസത്തിനുള്ളിൽ നടക്കും. അതിനു ശേഷം ഭ്രമണപഥത്തിൽ പോയി തിരികെയെത്തുന്ന പരീക്ഷണങ്ങളിലേക്കു കടക്കും’ – ഡോ.എസ്. ഉണ്ണിക്കൃഷ്ണൻ നായർ, വിഎസ്എസ്‌സി ഡയറക്ടർ

English Summary:

ISRO reusable launch rocket Pushpak successfully launched

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com