ADVERTISEMENT

ന്യൂഡൽഹി ∙ കോൺഗ്രസ് നൽകേണ്ട ആദായനികുതി പുനർനിർണയിക്കാനുള്ള നീക്കത്തിനെതിരെ നൽകിയ പുതിയ ഹർജിയും ഡൽഹി ഹൈക്കോടതി തള്ളി. 2017–21 ലെ നികുതി പുനർനിർണയിക്കാനുള്ള നീക്കമാണ് പുതിയ ഹർജിയിൽ ചോദ്യം ചെയ്തത്. 

2014–17 വരെയുള്ള പുനർനിർണയം ചോദ്യം ചെയ്തുള്ള ഹർജി നേരത്തേ തള്ളിയിരുന്നു. മൂല്യനിർണയത്തിനുള്ള സമയപരിധി അവസാനിക്കാനിരിക്കെയാണ് കോൺഗ്രസ് ഹർജി നൽകിയതെന്നതും നികുതി നിർണയിച്ചതു പുനഃപരിശോധിക്കാനുള്ള തെളിവുകൾ ആദായനികുതി വകുപ്പിന്റെ പക്കലുണ്ടെന്നും ജ‍ഡ്ജിമാരായ യശ്വന്ത് വർമ, പുരുഷൈന്ദ്ര കുമാർ കൗരവ് എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. സമാന കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ആദ്യഹർജിയും തള്ളിയത്.

തിരിച്ചടയ്ക്കാനുള്ള 100 കോടിയിൽപരം രൂപ ആവശ്യപ്പെട്ട് ആദായനികുതി വകുപ്പു നൽകിയ നോട്ടിസ് കോൺഗ്രസ് ആദായനികുതി അപ്‌ലറ്റ് ട്രൈബ്യൂണലിൽ ചോദ്യം ചെയ്തെങ്കിലും സ്റ്റേ ലഭിച്ചിരുന്നില്ല. അതേസമയം, പുതിയ സാഹചര്യത്തിൽ വീണ്ടും ട്രൈബ്യൂണലിൽ ഹർജി നൽകാനും ഇതു പെട്ടെന്നു പരിഗണിച്ചു തീർപ്പുണ്ടാക്കാനും ഹൈക്കോടതി നിർദേശിച്ചു.

English Summary:

Income Tax: Congress plea rejected again

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com