ADVERTISEMENT

ഹൈദരാബാദ് ∙ രണ്ട് എയർ കൂളറുകൾ കാറ്റു വീശിയിട്ടും ഘൻപുർ പല്ലഗുട്ടയിലെ ഇആർഎൽ ഗാർഡൻസിലെ വേദിയിലുള്ളവർ വിയർത്തൊലിക്കുകയാണ്. നേതാക്കൾ നിറഞ്ഞ വേദിയിലിരുന്നു ഡോ. കഡിയം കാവ്യ ടർക്കി ടവൽ കൊണ്ടു മുഖം അമർത്തിത്തുടച്ചു. അപ്പോഴും കാവ്യയുടെ പിതാവും മുൻ ഉപമുഖ്യമന്ത്രിയുമായ കഡിയം ശ്രീഹരി ഗാംഭീര്യത്തോടെ പ്രസംഗം തുടരുകയായിരുന്നു. മാർച്ച് 29 വരെ ബിആർഎസിന്റെ തലയെടുപ്പുള്ള നേതാവായിരുന്നു സിറ്റിങ് എംഎൽഎ കൂടിയായ ശ്രീഹരി. മകൾ ഡോ. കാവ്യയെ ബിആർഎസ് വാറങ്കലിലെ സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയും ചെയ്തു. 

പിന്നീടു ബിആർഎസ് നേതൃത്വത്തെ ഞെട്ടിച്ചു ശ്രീഹരി കോൺഗ്രസിൽ ചേർന്നു. ഡോ.കാവ്യ വാറങ്കലിലെ കോൺഗ്രസ് സ്ഥാനാർഥിയായി. പകച്ചുപോയ ബിആർഎസ് ഒടുവിൽ, ഹനംകൊണ്ട ജില്ലാ പഞ്ചായത്ത് അധ്യക്ഷൻ എം.സുധീർ കുമാറിനെ കളത്തിലിറക്കി. അരൂരി രമേഷാണു ബിജെപി സ്ഥാനാർഥി. 

 ശ്രീഹരി മനോരമയോട് 

Q  ബിആർഎസ് വിടാൻ കാരണം

a ഒരേയൊരു കാരണമേയുള്ളൂ. കെസിആറിനു സ്വന്തം പാർട്ടി സംവിധാനത്തിൽ വിശ്വാസമുണ്ടായിരുന്നില്ല. ടീം വർക്കിലും വിശ്വസിച്ചില്ല. ആരെങ്കിലും ഉയർന്നു വന്നാൽ‌ ചവിട്ടിത്താഴ്ത്തും. പിന്നെ, അഴിമതിയും.

Q എന്തുകൊണ്ടു കോൺഗ്രസ് 

aനരേന്ദ്ര മോദി വീണ്ടും അധികാരത്തിൽ വന്നാൽ ഭരണഘടന പോലും മാറ്റിയെഴുതും. മതനിരപേക്ഷത തകരും.  ദേശീയതലത്തിൽ ബിജെപിയെ നേരിടാൻ കോൺഗ്രസിനു മാത്രമേ കഴിയൂ. അതാണു  കോൺഗ്രസിൽ ചേരാൻ കാരണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com