ADVERTISEMENT

നട്ടുച്ച. കൃപാൺ ധരിച്ച സിഖ് യുവാക്കൾക്കു നടുവിൽ ഊരിപ്പിടിച്ച വാളുമായി കേന്ദ്രമന്ത്രി ജി.കിഷൻ റെഡ്ഡി ഏതാനും നിമിഷം നിന്നു. കൂടിനിന്നവർ ആവേശത്തോടെ മുഷ്ടി ചുരുട്ടി ആകാശത്തേക്കെറിഞ്ഞു. ആരവങ്ങൾക്കിടെ, വാൾ തിരിച്ചുനൽകി കൈകൾ കൂപ്പി അദ്ദേഹം വാഹനത്തിൽ കയറി. സെക്കന്തരാബാദ് മണ്ഡലത്തിലെ അമീർപേട്ട് ഗുരു ഗോവിന്ദ് സിങ് സ്പോർട്സ് കോംപ്ലക്സ് മൈതാനത്ത് പഞ്ചാബികളുടെ കാർഷികോത്സവമായ ബൈശാഖി ആഘോഷത്തിന്റെ ഭാഗമായുള്ള കീർത്തൻ ദർബാറിന് എത്തിയതായിരുന്നു അദ്ദേഹം. 

തെലങ്കാനയിലെ ബിജെപിയുടെ എല്ലാമെല്ലാമാണു കിഷൻ റെഡ്ഡി. കേന്ദ്ര ടൂറിസം–സാംസ്കാരിക മന്ത്രി, ബിജെപി സംസ്ഥാന അധ്യക്ഷൻ. സെക്കന്തരാബാദ് സിറ്റിങ് എംപിയായ അദ്ദേഹത്തിന്റെ പ്രധാന എതിരാളി ബിആർഎസ് വിട്ടു കോൺഗ്രസിൽ ചേക്കേറിയ ഖൈരതാബാദ് എംഎൽഎ ദാനം നാഗേന്ദറാണ്. മുൻമന്ത്രിയും എംഎൽഎയുമായ ടി. പത്മറാവു ഗൗഡാണ് ബിആർഎസ് സ്ഥാനാർഥി. 

Qകടുത്ത മത്സരമല്ലേ തെലങ്കാനയിൽ ബിജെപി നേരിടുന്നത് ?

A മത്സരം കടുത്തതു തന്നെ. പക്ഷേ, ഇക്കുറി ഞങ്ങൾ ഉറപ്പായും രണ്ടക്ക വിജയം നേടും. കഴിഞ്ഞ തവണ 4 സീറ്റിലാണു ജയിച്ചത്. ഇത്തവണ സാഹചര്യങ്ങൾ ബിജെപിക്ക് അനുകൂലം. 

Qഎന്താണ് ആ അനുകൂല ഘടകം ? 

A10 വർഷം തെലങ്കാന ഭരിച്ച ബിആർഎസ് ഇക്കുറി ചിത്രത്തിൽ ഇല്ല. അഴിമതിഭരണം അവരെ തകർത്തു. മുൻപു ബിആർഎസ് ചെയ്ത കാര്യം തന്നെയാണ് ഇപ്പോൾ സംസ്ഥാന ഭരണം നേടിയ കോൺഗ്രസും ചെയ്യുന്നത്; അഴിമതി. വായ നിറയെ വാഗ്ദാനങ്ങൾ നൽകി ഭരണത്തിലെത്തിയ അവർ ഒന്നു പോലും പാലിച്ചിട്ടില്ല. 

Qദേശീയതലത്തിൽ എന്താണു സാഹചര്യം? 

Aമോദിജി കാ ഗാരന്റി തന്നെ; സംശയമെന്ത്? മോദി സർക്കാരിന്റെ ഭരണനേട്ടങ്ങൾ തെലങ്കാനയിലും ചർച്ചയാണ്. കഴിഞ്ഞ തവണത്തെക്കാൾ ഭൂരിപക്ഷത്തോടെ മോദി വീണ്ടും ഇന്ത്യ ഭരിക്കും. 

Qകാലമേറെയായിട്ടും കേരളം കിട്ടാക്കനിയാണല്ലോ ?

Aകഴിഞ്ഞ തവണ സീറ്റ് ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. ഇക്കുറി പക്ഷേ, സീറ്റുകൾ നേടും. ഓരോ തിരഞ്ഞെടുപ്പിലും കേരളത്തിൽ ബിജെപിയുടെ വോട്ടു വിഹിതം വർധിക്കുകയാണ്.

English Summary:

G. Kishan Reddy speaks about his hopes in Telangana

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com