ADVERTISEMENT

ചെന്നൈ ∙ ഫ്ലാറ്റിന്റെ നാലാം നിലയിൽനിന്നു താഴേക്കുവീണ 7 മാസം പ്രായമുള്ള കുഞ്ഞ് പോറൽ പോലുമില്ലാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. രണ്ടാംനിലയുടെ പാരപ്പെറ്റിനു മുകളിലെ തകിടിൽ 15 മിനിറ്റിലേറെ തങ്ങിനിന്ന കുഞ്ഞിനെ അയൽക്കാർ ചേർന്നു സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു.

ആവഡിക്കു സമീപം തിരുമുല്ലവയലിലുള്ള വിജിഎൻ സ്റ്റാഫോഡ് അപ്പാർട്മെന്റ് പി2 ബ്ലോക്കിന്റെ 4–ാം നിലയിലെ ബാൽക്കണിയിൽ ഇന്നലെ ഉച്ചയ്ക്കു ഭക്ഷണം കൊടുക്കുന്നതിനിടെയാണ് അമ്മയുടെ കയ്യിൽനിന്നു കുഞ്ഞു താഴേക്കു വീണത്. 

രണ്ടാം നിലയുടെ പാരപ്പെറ്റിലെ തകിടിൽ കുഞ്ഞു വീണുകിടക്കുന്നതുകണ്ട് എതിർവശത്തെ ഫ്ലാറ്റിലുള്ളവർ അലറി വിളിച്ചതോടെ ആളുകൾ ഓടിക്കൂടി. താഴെ ബെഡ് ഷീറ്റ് വിരിച്ചു പിടിച്ചു മുൻകരുതൽ ഒരുക്കി. ഇതിനിടെ ഒന്നാം നിലയിലെ ജനാലപ്പടിയിൽ കയറിയ ഹരിപ്രസാദ് എന്ന യുവാവ് കുഞ്ഞിനെ സുരക്ഷിതമായി കൈകളിൽ എടുത്തു.

സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു നടത്തിയ പരിശോധനയിൽ കുഞ്ഞിനു പരുക്കുകളില്ലെന്നും പൂർണ ആരോഗ്യവാനാണെന്നും ബന്ധുക്കൾ പറഞ്ഞു. പരാതി ലഭിച്ചിട്ടില്ലെന്നും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുമെന്നും ആവഡി പൊലീസ് പറഞ്ഞു. 

English Summary:

Miraculous rescue of seven month old baby who fell from fourth floor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com