ADVERTISEMENT

ന്യൂഡൽഹി∙ ആം ആദ്മി പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ ഗാനത്തിന്റെ ഉള്ളടക്കത്തിൽ മാറ്റം വരുത്താൻ ഡൽഹി മുഖ്യതിരഞ്ഞെടുപ്പ് ഓഫിസർ ഉത്തരവിട്ടു. 2 മിനിറ്റ് 5 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയിൽ 8 മാറ്റങ്ങളാണ് നിർദേശിച്ചിരിക്കുന്നത്. ചില ഭാഗങ്ങൾ അക്രമത്തിനു പ്രേരണ നൽകുന്നതാണെന്ന് ഉത്തരവിൽ പറയുന്നു. 

അരവിന്ദ് കേജ്‍രിവാളിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട്, ‘ജയിലിനുള്ള മറുപടി വോട്ടിലൂടെ’ എന്നു പരാമർശിക്കുന്ന ഭാഗം ജുഡീഷ്യറിയെ അപകീർത്തിപ്പെടുത്തുന്നതാണ്. ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ പൊലീസ് കൊണ്ടുപോകുന്ന ദൃശ്യം ഉൾപ്പെടുത്തിയതുവഴി പൊലീസിനെ മോശമായി ചിത്രീകരിക്കുന്നതായും മുഖ്യതിരഞ്ഞെടുപ്പ് ഓഫിസർ ചൂണ്ടിക്കാട്ടി.

ബിജെപിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഗാനത്തിന്റെ വിലക്കേർപ്പെടുത്തുകയാണെന്ന് എഎപി നേതാവും മന്ത്രിയുമായ അതിഷി ആരോപിച്ചു. 

English Summary:

Delhi Chief Electoral Officer ordered to make changes in Aam Aadmi Party's election campaign song

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com