ADVERTISEMENT

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിൽ പങ്കെടുക്കാൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ഇടക്കാല ജാമ്യം നൽകുന്നതിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അതിശക്തമായി എതിർത്തു. ഇക്കാര്യത്തിൽ സുപ്രീം കോടതി ഇന്ന് തീർപ്പു പറയാനിരിക്കെ, ജാമ്യത്തെ എതിർത്ത് ഇ.ഡി പുതിയ സത്യവാങ്മൂലം ഫയൽ ചെയ്തു.

പ്രചാരണം നടത്തുകയെന്നതു മൗലികാവകാശമോ ഭരണഘടനാവകാശമോ നിയമപരമായ അവകാശമോ അല്ലെന്ന്          വ്യക്തമാക്കിയുള്ളതാണ് സത്യവാങ്മൂലം.

ഡൽഹിയിൽ 25ന് വോട്ടെടുപ്പു നടക്കാനിരിക്കെ കേജ്‌രിവാളിന് ജാമ്യം അനുവദിക്കുമോ എന്നതു ഇന്ത്യാസഖ്യത്തെ സംബന്ധിച്ചു നിർണായകമാണ്. ജാമ്യം ലഭിച്ചാൽ ആംആദ്മി പാർട്ടിയും കോൺഗ്രസും അതു നേട്ടമാക്കുമെന്നു വ്യക്തമാണ്. മദ്യനയക്കേസിൽ എഎപിയെയും കേജ്‌രിവാളിനെയും പ്രതിരോധത്തിലാക്കിയ ബിജെപിയുടെ ആരോപണത്തിന് മൂർച്ച കുറയുകയും ചെയ്യും.

English Summary:

Enforcement Directorate affidavit to block Arvind Kejriwal's bail

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com