ADVERTISEMENT

ന്യൂയോർക്ക്∙ ആമസോൺ സിഇഒ ജെഫ് ബെസോസിനെ പിന്തള്ളി ലോകത്തെ ഏറ്റവും വലിയ സമ്പന്നനായി മാറിയ യുഎസിലെ ഇലക്ട്രിക് കാർ കമ്പനി ടെസ്‌ലയുടെ സ്ഥാപകനും സ്പേസ് എക്സ് സിഇഒയുമായ ഇലോൺ മസ്ക്കിന്റെ പ്രതികരണം സമൂഹമാധ്യമങ്ങളിൽ വൈറൽ. ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായ കാര്യം അറിയിച്ചുകൊണ്ടുള്ള ടെസ്‌ല ഓണേഴ്സ് ഓഫ് സിലിക്കൻ വാലിയുടെ ട്വീറ്റിന് മക്സ് നൽകിയ മറുപടിയാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.

‘എത്ര വിചിത്രമാണ്. ശരി, ജോലിയിലേക്ക് മടങ്ങുക’– എന്നായിരുന്നു മസ്ക്കിന്റെ പ്രതികരണം. മസ്കിന്റെ ട്വീറ്റിനു താഴെ രസകരമായ മറുപടികളുമുണ്ട്. ഇലോൺ മസ്‌ക് ഞെട്ടിപ്പോയതുപോലെ പ്രവർത്തിക്കുന്നു. നിങ്ങളുടെ വഴികൾ എന്നെ പഠിപ്പിക്കുക സർ’– എന്നായിരുന്നു ഒരാളുടെ മറുപടി.

ടെസ്‌ലയുടെ ഓഹരി മൂല്യത്തിൽ 4.8 ശതമാനം കുതിച്ചുചാട്ടം ഉണ്ടായതോടെയാണ് ബ്ലുംബർഗ് ബില്യനേഴ്സ് ഇൻഡെക്സിൽ ജെഫ് ബെസോസിനെ മസ്ക് പിന്തള്ളിയത്. ന്യൂയോർക്കിൽ വെള്ളിയാഴ്ച രാവിലെ 10.15ലെ കണക്കനുസരിച്ച് 190 ബില്യൻ ഡോളറാണ് മസ്ക്കിന്റെ ആസ്തി. ബെസോസിനെക്കാൾ 1.5 ബില്യൻ ഡോളർ അധികം. ബെസോസിന്റെ ഇപ്പോഴത്തെ ആസ്തി 187.50 ബില്യൻ ഡോളറാണ്. 2017 ഒക്ടോബർ മുതൽ ബെസോസായിരുന്നു പട്ടികയിൽ ഒന്നാമൻ.

English Summary: Elon Musk's 'Strange' Response to Becoming the Richest Person in the World is Why He is Elon Musk

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com