ADVERTISEMENT

ചങ്ങനാശേരി ∙ നായർ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ പെരുന്ന എൻഎസ്‌ എസ് ആസ്ഥാനത്തു ജനുവരി 1, 2 തീയതികളിൽ വിപുലമായ ചടങ്ങുകളോടെ നടത്തിയിരുന്ന മന്നം ജയന്തി ആഘോഷം ഇത്തവണ ഒഴിവാക്കി. സമുദായ ആചാര്യൻ മന്നത്തു പത്മനാഭന്റെ ജന്മദിനമായ ജനുവരി 2നു മന്നം സമാധി മണ്ഡപത്തിലും 60 താലൂക്ക് യൂണിയനുകളിലും സംസ്ഥാനത്ത് ഉടനീളമുള്ള കരയോഗങ്ങളിലും എൻഎസ്എസ് സ്ഥാപനങ്ങളിലും ലളിതമായ ചടങ്ങുകളോടെ ജന്മദിനാചരണം നടത്തും. 

എല്ലാ കേന്ദ്രങ്ങളിലും രാവിലെ 11നു സമുദായ ആചാര്യന്റെ ചിത്രത്തിനു മുൻപിൽ നിലവിളക്ക് തെളിയിക്കുകയും പുഷ്പാർച്ചന നടത്തുകയും ചെയ്യും. പെരുന്നയിലെ മന്നം സമാധിമണ്ഡപത്തിൽ രാവിലെ 7.30 മുതൽ പുഷ്പാർച്ചന ആരംഭിക്കും. കോവിഡ് നിബന്ധനകൾ പാലിച്ചുകൊണ്ടു സമുദായ അംഗങ്ങൾക്കും മറ്റ് അഭ്യുദയകാംക്ഷികൾക്കും ഇതിൽ പങ്കെടുക്കാം.

 

സ്മരണയിലെന്നും കർമനിരതമായ ജീവിതം

ജി.സുകുമാരൻ നായർ, എൻഎസ്എസ് ജനറൽ സെക്രട്ടറി

ചങ്ങനാശേരി ∙ സമുദായാചാര്യന്റെ ഓരോ ജന്മദിനവും നായർ സർവീസ് സൊസൈറ്റിയുടെ വളർച്ചയിലേക്കുള്ള പടവുകളാണ്. കർമനിരതവും നിസ്വാർഥവുമായ സേവനത്തിലൂടെ നായർ സമുദായത്തെ സമുദ്ധരിക്കുകയും മഹത്തായ നായർ സർവീസ് സൊസൈറ്റി പടുത്തുയർത്തി സമുദായത്തിനും രാജ്യത്തിനും വേണ്ടി സമർപ്പിക്കുകയും ചെയ്തു.  പൊതുജീവിതത്തിൽ തന്റെ നിഷ്കാമകർമം കൊണ്ടു സമുന്നതവും സമാരാധ്യവുമായ സ്ഥാനം കൈവരിച്ച് കേരള ചരിത്രത്തിൽ സമസ്ത മേഖലയിലും  വ്യക്തിമുദ്ര പതിപ്പിച്ച   കർമയോഗിയാണ് മന്നത്തു പത്മനാഭൻ. 

സമുദായ പുരോഗതിക്കു വേണ്ടിയുള്ള പ്രവർത്തനങ്ങളോടൊപ്പം സാമൂഹിക അസമത്വങ്ങൾക്കെതിരെ പോരാടുകയും രാജ്യത്തിന്റെ സർവതോമുഖമായ പുരോഗതിക്കു വേണ്ടി ജീവിതാവസാനം വരെ അക്ഷീണം പരിശ്രമിക്കുകയും ചെയ്ത മന്നത്തു പത്മനാഭന്റെ ധന്യമായ ജീവിതത്തെയും പ്രവർത്തനങ്ങളെയും ആദരപൂർവം സ്മരിക്കാനുള്ള അവസരമാണ് ഓരോ മന്നം ജയന്തിയും.      

Content Highlights: Mannam Jayanthi 2021

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com