ADVERTISEMENT

ആലപ്പുഴ ∙ കോവിഡ് രണ്ടാംഘട്ട വ്യാപനകാലത്തും കേരളത്തിന്റെ വികസനത്തെ മുന്നോട്ടു കൊണ്ടുപോകാൻ കഴിയുമെന്ന ആത്മവിശ്വാസം പകരുന്നതാണ് പുതുക്കിയ സംസ്ഥാന ബജറ്റ് എന്ന് മുൻ ധനമന്ത്രി ടി.എം.തോമസ് ഐസക്. കഴിഞ്ഞ ജനുവരിയിൽ ബജറ്റ് അവതരിപ്പിച്ചപ്പോൾ, കേരളത്തെ കടക്കെണിയിലേക്കു കൊണ്ടുപോകുന്നു എന്ന ആരോപണമുന്നയിച്ച പ്രതിപക്ഷ നേതാവിൽനിന്ന് ഇത്തവണ അത്തരം വിമർശനങ്ങളൊന്നുമുണ്ടായില്ലെന്നും വിമർശിക്കാൻ പ്രയാസമുള്ള ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്നും തോമസ് ഐസക് പറഞ്ഞു.

പഴയ ആരോപണങ്ങളുപേക്ഷിച്ച് കണക്കിൽ എന്തോ തിരിമറി നടക്കുന്നുവെന്ന പുകമറ സൃഷ്ടിക്കാനാണ് പ്രതിപക്ഷ നേതാവ് ശ്രമിച്ചത്. ‘തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ റവന്യു ഡെഫിസിറ്റ് ഗ്രാന്റ് ആയി 19,891 കോടി രൂപ കേരളത്തിനു കിട്ടുമെന്നു ഞാൻ പറഞ്ഞിരുന്നു. ആ കണക്ക് ബജറ്റിൽ ഇല്ലെന്നാണ് പ്രതിപക്ഷനേതാവ് ആരോപിക്കുന്നത്. കണക്ക് ബജറ്റ് ബ്രീഫിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.

ജനുവരിയിലെ ബജറ്റിൽ കേരളത്തിന് 10,000 രൂപ കിട്ടുമെന്നു പ്രത‍ീക്ഷിച്ച സ്ഥാനത്ത് ഇപ്പോൾ 19,891 രൂപ കിട്ടി. ആ വർധന ബജറ്റിൽ കാണിക്കാൻ പറ്റില്ല. കേന്ദ്രം നൽകേണ്ട നികുതിവിഹിതം കുറഞ്ഞ ശേഷം ഇത്തവണ 2606 കോടി രൂപയുടെ വർധനയേ സംസ്ഥാന വരുമാനത്തിലുണ്ടാകൂ. അതു ബജറ്റ് കണക്കിലുണ്ട്–’ തോമസ് ഐസക് പറഞ്ഞു.

English Summary: Former finance minister Thomas Issac statement about Kerala budget

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com