ADVERTISEMENT

തൃശൂർ ∙ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു ബിജെപിക്ക് വിനിയോഗിക്കാന്‍ കൊണ്ടുവരുന്നതിനിടെ കൊടകരയിൽ കാർ തട്ടിയെടുത്തു മൂന്നരക്കോടി രൂപ തട്ടിയെടുത്തെന്ന കേസിൽ പൊലീസ് പിടിച്ചെടുത്ത പണം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടു നൽകിയ ഹർജി ഇരിങ്ങാലക്കുട കോടതി തള്ളി.

3.25 കോടി രൂപ തന്റേതാണെന്നു ബിജെപി പ്രവർത്തകൻ ധർമരാജനും 25 ലക്ഷം രൂപ തന്റേതാണെന്നു യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്കും നൽകിയ ഹർജിയാണു തള്ളിയത്. പണം സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ പലതവണ കോടതി സമയം നൽകിയിട്ടും ഹർജിക്കാർക്കു കഴിയാതെ വന്നതോടെയാണു നടപടി. പണം കണ്ടെടുത്തതിനാൽ സുരക്ഷിതമാണെന്നും കേടാവില്ലെന്നും നിരീക്ഷിച്ച കോടതി, കവർച്ചാക്കേസിലെ നടപടികൾ പൂർത്തിയായിട്ട് അക്കാര്യം ചർച്ച ചെയ്യാമെന്നു കൂടി സൂചിപ്പിച്ചാണു ഹർജി തള്ളിയത്. 

English Summary: Kodakara BJP black money case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com