ADVERTISEMENT

‌തിരുവനന്തപുരം ∙ ജനനത്തീയതി തെളിയിക്കുന്ന രേഖകൾ ഇല്ലാത്ത സർവീസ് പെൻഷൻകാർക്കു സ്പെഷൽ കെയർ അലവൻസ് മുൻകാല പ്രാബല്യത്തോടെ നൽകേണ്ടതില്ലെന്നു ധനവകുപ്പിന്റെ ഉത്തരവ്. 80 വയസ്സു കഴിഞ്ഞ പെൻഷൻ‌കാർ‌ക്കു മാസം 1000 രൂപ വീതം നൽകുന്നതാണു സ്പെഷൽ കെയർ അലവൻസ്. ജനനത്തീയതി തെളിയിക്കുന്ന രേഖകളില്ലാത്തവർ സിവിൽ സർജൻ നൽകുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ സ്പെഷൽ കെയർ അലവൻസ് ലഭിക്കും. 

ഇൗ സർട്ടിഫിക്കറ്റിൽ ജനിച്ച മാസം രേഖപ്പെടുത്തിയില്ലെങ്കിൽ ജൂലൈ  1 ജനനത്തീയതിയായി കണക്കാക്കാം. മാസം രേഖപ്പെടുത്തുകയും ദിവസം രേഖപ്പെടുത്താതിരിക്കുകയും ചെയ്താൽ ആ മാസത്തിലെ 16–ാം തീയതി ജനിച്ച ദിവസമായി കണക്കാക്കാം. സർട്ടിഫിക്കറ്റ് നൽകിയ മാസം മുതൽ സ്പെഷൽ കെയർ അലവൻസ് ലഭിക്കും. മുൻകാല പ്രാബല്യം നൽകില്ല.

English Summary :Special care allowance is not retroactive if no document proving date of birth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com