ADVERTISEMENT

മലപ്പുറം ∙ എഐഎസ്എഫ് മലപ്പുറം മുൻ ജില്ലാ പ്രസിഡന്റ് കെ.പി.മുഹമ്മദ് അബ്ദുൽ ബാസിത്, കോഴിക്കോട് സ്വദേശിയായ സുഹൃത്ത് ലെനിൻ എന്നിവർക്ക് അഖിൽ സജീവുമായുള്ള ബന്ധവും പൊലീസ് അന്വേഷിക്കുന്നതായി സൂചന. ബാസിത്തിനെക്കുറിച്ച് പൊലീസ് അന്വേഷിച്ചതായി ഹരിദാസൻ അറിയിച്ചു. ഹരിദാസനെ കണ്ടിട്ടില്ലെന്നും അദ്ദേഹം ഗൂഗിൾ പേ വഴി അയച്ച പണം ലെനിൻ പറഞ്ഞ മറ്റൊരു അക്കൗണ്ടിലേക്കു നൽകുകയായിരുന്നെന്നും അഖിൽ സജീവ് പറഞ്ഞിരുന്നു.

നിയമനം കിട്ടാത്തതിന് മന്ത്രിയുടെ ഓഫിസിൽ പരാതി അറിയിക്കാൻ കുടുംബസുഹൃത്തായ ബാസിത്തിനെയാണ് ഹരിദാസൻ ചുമതലപ്പെടുത്തിയത്. പ്രശ്നം അഖിൽ മാത്യുവിനോടു സംസാരിച്ചതായി ബാസിത് പറയുന്നു. മറുപടിയില്ലാത്തതിനാൽ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയോടു പറയാൻ പോകുകയാണെന്ന് ഓഗസ്റ്റ് 17ന് ഉച്ചയ്ക്ക് ഫോണിൽ മെസേജും അയച്ചു. അന്നു വൈകിട്ട് പ്രൈവറ്റ് സെക്രട്ടറിയെ കണ്ടെന്നും ബാസിത് പറയുന്നു. ബാസിത് വാക്കാൽ പരാതി അറിയിച്ചതായി ഫെയ്സ്ബുക് കുറിപ്പിൽ മന്ത്രിയും സമ്മതിച്ചിരുന്നു. ബാസിത്തിനു നിലവിൽ സിപിഐയുമായി വലിയ ബന്ധമില്ലെന്നു പ്രാദേശിക നേതാക്കൾ പറയുന്നു. അംഗത്വം പുതുക്കിയില്ല.

English Summary : Police investigation to former AISF leader and to his friend for their relationship with Akhil sajeev 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com