ADVERTISEMENT

കൊച്ചി ∙ മലയാളത്തിന്റെ ഇതിഹാസ സാഹിത്യകാരൻ എം.ടി.വാസുദേവൻ നായർക്ക് മനോരമ ഓൺലൈൻ നവതിയാദരമർ‌പ്പിക്കുന്നു. 22ന് വൈകിട്ട് 5ന് കൊച്ചി ലേ മെറിഡിയൻ ഹോട്ടലിൽ‌ നടക്കുന്ന ‘എംടി കാലം – നവതിവന്ദനം’ പരിപാടിയിൽ മമ്മൂട്ടിയും മോഹൻലാലുമാണ് ആദരമർപ്പിക്കുന്നത്. ജോയ്ആലുക്കാസിന്റെ സഹകരണത്തോടെ നടത്തുന്ന നവതിവന്ദനത്തിന് മുത്തൂറ്റ് ഫി‌നാൻസാണു പിന്തുണ നൽകുന്നത്.

ചലച്ചിത്രതാരവും നർത്തകിയുമായ ശോഭന അവതരിപ്പിക്കുന്ന നൃത്തപരിപാടി, ചലച്ചിത്ര പിന്നണിഗായകരായ വിധു പ്രതാപും രാജലക്ഷ്മിയും അവതരിപ്പിക്കുന്ന ഗാനാഞ്ജലി, എംടി കഥാപാത്രങ്ങളെ കോർത്തിണക്കി നാടകപ്രവർത്തകൻ പ്രശാന്ത് നാരായണൻ അവതരിപ്പിക്കുന്ന നാടകം ‘മഹാസാഗരം’ എന്നിവയുമുണ്ടാകും. ചലച്ചിത്ര, സാഹിത്യ, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കും.

മനോരമ ബുക്സ് പുറത്തിറക്കുന്ന എംടി കൃതികളുടെ ഓഡിയോ ബുക്കിന്റെ ലോഞ്ചും നവതിയാദരമായി സമർപ്പിക്കുന്ന ‘എംടി: കാലം കാലാതീതം’ എന്ന പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങിൽ നടക്കും. ആദ്യം റജിസ്റ്റർ ചെയ്യുന്ന 600 പേർക്കാണു പ്രവേശനം. www.manoramaonline.com/mt 

English Summary:

Manorama Online Navathi Vandhanam to MT Vasudevan Nair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com