ADVERTISEMENT

തിരുവനന്തപുരം ∙ റിപ്പബ്ലിക് ദിന പരേഡിൽ നിന്ന് തള്ളിയ നിശ്ചല ദൃശ്യം ചെങ്കോട്ടയിലെ ഭാരത് പർവ് പരിപാടിയിൽ കേരളം കാണിക്കില്ല. വികസിത് ഭാരത്, മദർ ഓഫ് ഡമോക്രസി എന്നീ വിഷയങ്ങളാണു നിശ്ചല ദൃശ്യത്തിനായി കേന്ദ്രം നൽകിയത്. അക്കമ്മ ചെറിയാൻ മുതൽ ടെസി തോമസ് വരെ ദേശീയ തലത്തിൽ ശ്രദ്ധ നേടിയ മലയാളി വനിതകളെയാണു കേരളം ‘മദർ ഓഫ് ഡമോക്രസി’യിൽ ഒരുക്കിയത്. വികസിത് ഭാരത് എന്ന വിഷയത്തിൽ കന്യാകുമാരി മുതൽ കശ്മീർ വരെയുള്ള ഇന്ത്യയുടെ വികസനവും വരച്ചു കാട്ടി. 

എന്നാൽ, റിപ്പബ്ലിക് ദിന പരേഡിനായി തിരഞ്ഞെടുത്തോ ഇല്ലയോ എന്ന അറിയിപ്പ് കേരളത്തിനു ലഭിച്ചില്ല. പകരം ഇൗ മാസം 23 മുതൽ 31 വരെ ചെങ്കോട്ടയിൽ നടക്കുന്ന ഭാരത് പർവ് പരിപാടിയിൽ അവതരിപ്പിക്കാമെന്ന അറിയിപ്പാണു ലഭിച്ചത്. ഇത് റിപ്പബ്ലിക് ദിന പരേഡിൽ നിന്നു തള്ളിക്കളഞ്ഞെന്നു വ്യക്തമാക്കുന്ന അറിയിപ്പാണെന്നു സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. തുടർന്ന് ഭാരത് പർവ് പരിപാടിയിൽ പങ്കെടുക്കേണ്ടെന്നും തീരുമാനിച്ചു.

English Summary:

Kerala will not present the tableau rejected from Republic Parade in Bharat Parv

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com