ADVERTISEMENT

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണ ഉൾപ്പെട്ട എക്സാലോജിക് കേസിൽ, മുഖ്യമന്ത്രിക്കെതിരെ നിയമസഭയിൽ ആരോപണം ഉന്നയിക്കുന്നതിൽ നിന്നു മാത്യു കുഴൽനാടനെ തടഞ്ഞ സ്പീക്കർ എ.എൻ.ഷംസീറിന്റെ നടപടിയെ പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ വിമർശിച്ചു.

രേഖ ചോദിച്ചപ്പോൾ മാത്യു നൽകിയത് അവ്യക്തമായ ഫോട്ടോസ്റ്റാറ്റ് കോപ്പി ആയിരുന്നെന്നു ഷംസീർ ന്യായീകരിച്ചു. തിങ്കളാഴ്ച ബജറ്റിന്റെ പൊതുചർച്ചയിൽ മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിക്കുന്നതിന് മാത്യു സ്പീക്കർക്ക് ചട്ടം 285 പ്രകാരം നോട്ടിസ് നൽകിയിരുന്നു. ഇതു  സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ സ്പീക്കറുടെ ഓഫിസ് ആവശ്യപ്പെട്ടു.

വ്യവസായ സെക്രട്ടറി അയച്ച കത്തും സർക്കാരിന്റെ വ്യവസായ നയത്തെ സംബന്ധിച്ച ഫോട്ടോസ്റ്റാറ്റും മാത്യു ഹാജരാക്കി. എന്നാൽ ഫോട്ടോസ്റ്റാറ്റിന്റെ പിൻബലത്തിൽ അവതരിപ്പിച്ചാൽ സഭയുടെ പരിശുദ്ധി കളങ്കപ്പെടുമെന്നും അതിനാൽ അനുവദിക്കാനാകില്ലെന്നുമുള്ള തീരുമാനമാണ് സ്പീക്കർ എടുത്തത്. 

ഒരു കടലാസുമില്ലാതെ തനിക്കെതിരെ ആരോപണം ഉന്നയിക്കാൻ പി.വി.അൻവറിന് സ്പീക്കർ അനുമതി കൊടുത്തു. സ്പീക്കർ ഇരട്ടത്താപ്പാണു കാണിച്ചത്. എക്സാലോജിക് വിഷയം നിയമസഭയിൽ വരുന്നതിനെ സർക്കാരും മുഖ്യമന്ത്രിയും ഭയപ്പെടുകയാണെന്നും സതീശൻ പറഞ്ഞു.

English Summary:

Speaker AN Shamseer action is double standard says VD Satheesan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com