ADVERTISEMENT

കോട്ടയം ∙ സിറ്റിങ് എംപി തോമസ് ചാഴികാടൻ കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ ഇടതുമുന്നണി സ്ഥാനാർഥിയാകും. കേരള കോൺഗ്രസ് (എം) സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലായിരുന്നു തീരുമാനം. പാർട്ടി ചെയർമാൻ ജോസ് കെ.മാണി എംപി പ്രഖ്യാപനം നടത്തി. ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ആദ്യത്തെ സ്ഥാനാർഥി പ്രഖ്യാപനമാണ് ഇന്നലെ കോട്ടയത്തു നടന്നത്. 

കേരള കോൺ. (എം) വൈസ് ചെയർമാൻ കൂടിയായ ചാഴികാടൻ 2019ൽ യുഡിഎഫ് സ്ഥാനാർഥിയായാണു മത്സരിച്ചത്. 1,06,259 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. വി.എൻ.വാസവനായിരുന്നു എതിരാളി. 

English Summary:

Thomas Chazhikadan LDF candidate in Kottayam loksabha constituency

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com