ADVERTISEMENT

മൂന്നാർ ∙ മദപ്പാടിലായ പടയപ്പ മൂന്നാറിലെ തോട്ടംമേഖലയിൽ അക്രമാസക്തനായി തുടരുന്നു. വാഹനങ്ങൾക്കു നേരെയുള്ള ആക്രമണമാണു രൂക്ഷമായിരിക്കുന്നത്. വാഹനങ്ങൾ കണ്ട് പടയപ്പ അസ്വസ്ഥനാകുന്നുവെന്നാണു വനംവകുപ്പ് വാച്ചർമാർ പറയുന്നത്. കഴിഞ്ഞ 11 ദിവസത്തിനിടെ 8 വാഹനങ്ങൾക്കു നേരെയാണ് ആക്രമണമുണ്ടായത്. 3 കടകളും തകർത്തു. മദപ്പാട് കാലത്തു പടയപ്പ കൂടുതൽ ആക്രമണകാരിയായതോടെ പ്രദേശവാസികൾ കടുത്ത ആശങ്കയിലാണ്. 

പടയപ്പയുടെ പരാക്രമങ്ങൾ:

∙ ഫെബ്രുവരി 24: പകൽ വാഗുവരയിൽ ജീപ്പ് തകർത്തു.

∙ 26: രാവിലെ 7.30ന് നയമക്കാട് വച്ച് സിമന്റ് കയറ്റിവന്ന ലോറി ആക്രമിച്ചു. വൈകിട്ട് 5ന് നയമക്കാട് എട്ടാംമൈലിൽ കാറ്‌, ബൈക്ക് എന്നിവ തകർത്തു. രാത്രി 10ന് ടോപ്പ് ഡിവിഷനിൽ തേയില തോട്ടത്തിൽ നിർത്തിയിട്ടിരുന്ന ട്രാക്ടർ തകർത്തു.

∙ 28: നയമക്കാട് എട്ടാംമൈലിൽ വഴിയോരക്കട തകർത്തു. ഉച്ചകഴിഞ്ഞ് കടുകുമുടിയിൽ ചായക്കട തകർത്തു. 

∙ 29: രാത്രി 9.30നു രാജമല അഞ്ചാംമൈലിനു സമീപം തമിഴ്നാട് സർക്കാരിന്റെ ബസിന്റെ ചില്ലുകൾ തകർത്തു

∙ മാർച്ച് 2: രാത്രി 11.30നു കന്നിമല ഫാക്ടറിക്ക് സമീപം ജീപ്പ് തകർത്തു.

∙ 4: പുലർച്ചെ 2നു കടലാർ ഫാക്ടറി ഡിവിഷനിൽ പലചരക്കുകട തകർത്തു. 

∙ 6: രാത്രി 9.30നു കല്ലാർ മാലിന്യ സംസ്കരണ പ്ലാന്റിനു സമീപം ഓട്ടോ തകർത്തു.

English Summary:

Padayappa destroys seven vehicles

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com