ADVERTISEMENT

തിരുവനന്തപുരം ∙ റേഷൻ വ്യാപാരികളുടെ നാലു സംഘടനകൾ ഉൾപ്പെട്ട സംയുക്ത സമരസമിതിയുടെ കടയടപ്പു മൂലം സംസ്ഥാനത്തു റേഷൻ വിതരണം ഏറെക്കുറെ സ്തംഭിച്ചു.

14,177  കടകളിൽ 743 എണ്ണം മാത്രമാണ് ഇന്നലെ പ്രവർത്തിച്ചതെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ, കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ, കെഎസ്ആർആർഡിഎ, കെഇആർയു (സിഐടിയു) തുടങ്ങിയ സംഘടനകൾ ഉൾപ്പെട്ട സമരസമിതി അറിയിച്ചു. 

സമരസമിതി സെക്രട്ടേറിയറ്റിലേക്കും കലക്ടറേറ്റുകളിലേക്കും മാർച്ച് ചെയ്തു ധർണ നടത്തി. 6 വർഷം മുൻപുള്ള വേതന പാക്കേജ് പരിഷ്കരിക്കുക, റേഷനിങ് ഓർഡറിലെ വ്യാപാരിദ്രോഹ നടപടികൾ പിൻവലിക്കുക, ക്ഷേമനിധി കാര്യക്ഷമമാക്കുക, സംസ്ഥാനത്തിനുള്ള റേഷൻ വിഹിതം വെട്ടിക്കുറയ്ക്കുന്ന കേന്ദ്രനയം തിരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.

English Summary:

Shop closure strike: Ration supply stalled

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com