ADVERTISEMENT

തിരുവനന്തപുരം ∙ ലൈഫ് പദ്ധതിയിൽ വീടു ലഭിച്ച ഗുണഭോക്താക്കൾക്കു യോജിച്ച തൊഴിൽ കണ്ടെത്താൻ നോളജ് ഇക്കോണമി മിഷനുമായി സഹകരിച്ച് പദ്ധതി നടപ്പാക്കുന്നു. ഗുണഭോക്തൃ കുടുംബങ്ങളിലെ 18 മുതൽ 59 വയസ്സു വരെ പ്രായക്കാരായ പ്ലസ് ടു യോഗ്യതയെങ്കിലുമുള്ള ഉദ്യോഗാർഥികൾക്ക് തൊഴിൽനൈപുണ്യ പരിശീലനവും തൊഴിൽപരിചയവും നൽകി 2026നു മുൻപ് ജോലി കണ്ടെത്തി നൽകുമെന്നാണു പദ്ധതി മാർഗരേഖയിലെ വാഗ്ദാനം. 

ആദ്യഘട്ടത്തിൽ തൊഴിൽ അന്വേഷകരെ കണ്ടെത്തി റജിസ്റ്റർ ചെയ്യിപ്പിക്കും. തുടർന്ന് റജിസ്റ്റർ ചെയ്ത തൊഴിൽദാതാക്കൾ നൽകുന്ന അവസരങ്ങൾ കൂടാതെ ഫ്രീലാൻസ്/ഗിഗ് ജോലികൾ, വർക് ഫ്രം ഹോം/വർക് നീയർ ഹോം ജോലി, തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിൽ വരുന്ന സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിൽ അവസരങ്ങൾ എന്നിവ ഇവർക്കായി പ്രയോജനപ്പെടുത്തും. ജില്ലാതലത്തിൽ തൊഴിൽമേളകളും നടത്തും.

English Summary:

Kerala Government Scheme to find employment for LIFE beneficiaries

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com