ADVERTISEMENT

തിരുവനന്തപുരം ∙ മഞ്ഞ, പിങ്ക് കാർഡ് അംഗങ്ങളുടെ ഇ കെവൈസി മസ്റ്ററിങ് നിർത്തിവച്ചിട്ടും ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയിൽ (ഇ പോസ്) സംവിധാനം വഴിയുള്ള റേഷൻ വിതരണം പാളി. ഇ പോസ് യന്ത്രത്തിൽ വിരൽ പതിപ്പിച്ച് ബയോ മെട്രിക് വിവരങ്ങൾ ശേഖരിച്ചുള്ള വിതരണം ഇന്നലെയും പലയിടത്തും നടന്നില്ല. റജിസ്റ്റർ ചെയ്ത മൊബൈൽ ഫോണിൽ ലഭിക്കുന്ന ഒടിപി ഉപയോഗിച്ചാണ് ഭൂരിഭാഗം പേർക്കും റേഷൻ നൽകാനായത്. ഇന്നലെ 5.01 ലക്ഷം പേർ റേഷൻ വാങ്ങിയതിൽ 3.20 ലക്ഷം പേർക്കും ഒടിപി സംവിധാനം വേണ്ടി വന്നു. മൊബൈൽ ഫോൺ കൈവശമില്ലാതിരുന്നവർക്കു റേഷൻ ലഭിക്കാത്ത സ്ഥിതി പലയിടത്തുമുണ്ടായി. 

റേഷൻ വിതരണം സുഗമമായി നടത്താനും ഇ പോസ് സെർവറിന്റെ ശേഷിയെ ബാധിക്കാതിരിക്കാനുമാണ് മസ്റ്ററിങ് കഴിഞ്ഞ ദിവസം നിർത്തിവച്ചത്. എന്നിട്ടും വിതരണം മെല്ലെപ്പോക്കിലായതോടെ സംവിധാനത്തിന്റെ പ്രവർത്തനമികവ് ചോദ്യം ചെയ്യപ്പെടുകയാണ്. ഞായറായതിനാൽ ഇന്നു കടകൾക്ക് അവധിയാണ്. നാളെ മുതൽ മസ്റ്ററിങ് പുനരാരംഭിക്കുമ്പോൾ സ്ഥിതി എന്താകുമെന്നു വ്യക്തമല്ല.

 ഈ മാസം അവസാനിക്കും വരെ റേഷൻ വിതരണവും മസ്റ്ററിങ്ങും നടത്താൻ ജില്ലാ അടിസ്ഥാനത്തിൽ കടകളുടെ പ്രവർത്തനസമയം ക്രമീകരിക്കണമെന്ന് റേഷൻ വ്യാപാരികളുടെ 4 സംഘടനകൾ ഉൾപ്പെട്ട സംയുക്ത കോ ഓർഡിനേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.

English Summary:

Ration Distribution Crisis in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com