ADVERTISEMENT

തിരുവനന്തപുരം ∙ ഭൂമിയുടെ ഉടമസ്ഥത കൈമാറാൻ ആധാരം റജിസ്റ്റർ ചെയ്യുമ്പോൾ തന്നെ സർവേ ഭൂരേഖകളിലും സ്കെച്ചിലും അതിനനുസരിച്ചു മാറ്റം വരുത്തുന്ന നടപടി തുടങ്ങി. ഭൂമിയുടെ ഡിജിറ്റൽ സർവേ നടന്ന വില്ലേജുകളിലാകും ഇതു പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുക. ഇതിന്റെ ഭാഗമായി, ഡിജിറ്റൽ സർവേ നടന്ന വില്ലേജുകളിൽ ഭൂമിയുടെ ആധാരം റജിസ്റ്റർ ചെയ്യുംമുൻപ് പ്രീ മ്യൂട്ടേഷൻ സ്കെച്ച് വേണമെന്ന നിബന്ധന ഏർപ്പെടുത്തി 1958ലെ കേരള റജിസ്ട്രേഷൻ ചട്ടങ്ങൾ ഭേദഗതി ചെയ്തു. പ്രീ മ്യൂട്ടേഷൻ സ്കെച്ചിനായി 30 സി എന്ന ചട്ടം പുതുതായി ഉൾപ്പെടുത്തിയാണ് നികുതി വകുപ്പിന്റെ ഭേദഗതി വിജ്ഞാപനം. 

എന്താണ് പ്രീ മ്യൂട്ടേഷൻ സ്കെച്ച് ?

ഡിജിറ്റൽ സർവേ നടന്നതും ഒരു വ്യക്തിയുടെ കൈവശമുള്ളതുമായ ഭൂമിയുടെ അളവുകൾ ഉൾപ്പെടുന്ന സ്കെച്ചാണ് പ്രീ മ്യൂട്ടേഷൻ സ്കെച്ച് (പോക്കുവരവിനു മുന്നോടിയായി തയാറാക്കുന്നത്). ഭൂമി വാങ്ങുന്നയാളോ അനന്തരാവകാശമായി കിട്ടുന്നയാളോ ഇതിനു സർവേ ഡയറക്ടറേറ്റിൽ ഓൺലൈനായി അപേക്ഷിക്കണം. ഇതു കൂടി ഉൾപ്പെടുത്തിയാകും ഭൂമി പുതിയ വ്യക്തിക്കു റജിസ്റ്റർ ചെയ്തുനൽകുക. 

ഉടമസ്ഥത കൈമാറി ആധാരം റജിസ്റ്റർ ചെയ്യുമ്പോൾ തന്നെ സർവേ സ്കെച്ചിലും അതിനനുസരിച്ചു മാറ്റങ്ങൾ വരും. ഉദാഹരണം: ഒരാളുടെ 50 സെന്റ് ഭൂമിയിൽ 25 സെന്റ് മറ്റൊരാൾ വാങ്ങിയാൽ, ആദ്യ വ്യക്തിയുടെ ഭൂമി 25 സെന്റായി കുറയുകയും പുതിയ വ്യക്തിക്ക് 25 സെന്റ് ലഭിക്കുകയും ചെയ്തുവെന്ന തരത്തിൽ സ്കെച്ചിലും മാറ്റം വരുത്തും. പരിഷ്കാരം പൂർണമായി നടപ്പാക്കാൻ 1966ലെ പോക്കുവരവ് ചട്ടങ്ങളിലെ റവന്യു വകുപ്പ് ഭേദഗതി അന്തിമഘട്ടത്തിലാണ്. ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ നടപ്പാകുമെന്നാണ് അറിയുന്നത്.

English Summary:

Change in survey sketch on transfer of land

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com