ADVERTISEMENT

കരുനാഗപ്പള്ളി (കൊല്ലം)∙ തടിലോറിയിൽ കുടുങ്ങിയ കേബിൾ സ്കൂട്ടറിൽ കുരുങ്ങി തെറിച്ചു വീണു വീട്ടമ്മയ്ക്കു ഗുരുതര പരുക്ക്. സൗത്ത്–വെസ്റ്റ് തഴവ ഉത്രാടം വീട്ടിൽ സന്ധ്യ(43)യ്ക്കാണു പരുക്കേറ്റത്. നട്ടെല്ലിനു ക്ഷതമേറ്റ സന്ധ്യ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

പുതിയകാവ്–ചക്കുവള്ളി റോഡിൽ കൊച്ചുകുറ്റിപ്പുറം ജംക്‌ഷനിൽ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടിനാണു സംഭവം. സന്ധ്യയുടെ ഭർത്താവ് തുളസീധരൻ ഇവിടെ എസ്എൻ ടൂവീലർ വർക്‌ഷോപ് നടത്തുകയാണ്. സംഭവസമയത്തു തുളസീധരൻ ഇവിടെ ഉണ്ടായിരുന്നില്ല. വർക്‌ഷോപ്പിലെത്തിയ സന്ധ്യ സ്കൂട്ടറിൽ മടങ്ങാനൊരുമ്പോഴാണ് അപകടം. അപകടം നടന്നിട്ടും നിർത്താതെ പോയ ലോറി നാട്ടുകാർ പിന്തുടർന്നു തടഞ്ഞു. കരുനാഗപ്പള്ളി പൊലീസ് കേസെടുത്തു. 

‘‘വർക്‌ഷോപ്പിനു മുന്നിൽനിന്നു ജീവനക്കാരനോടു സംസാരിക്കുമ്പോഴാണു സ്കൂട്ടറിന് ഇരുഭാഗത്തേക്കുമായി 2 കേബിളുകൾ വീണത്. കേബിളിൽ കുരുങ്ങി ഞാനും സ്കൂട്ടറും തെറിച്ചു വീണു. മുകളിലേക്കു തെറിച്ച സ്കൂട്ടർ ദേഹത്തേക്കാണു വീണത്. ഹെൽമറ്റ് ധരിച്ചതു കൊണ്ടാണു വലിയ അപകടം ഒഴിവായത്. ഞെട്ടൽ മാറിയിട്ടില്ല. മറ്റൊരാൾക്കും ഈ അനുഭവം ഉണ്ടാകരുതെന്നാണു പ്രാർഥന’’– സന്ധ്യ പറഞ്ഞു. 

English Summary:

A housewife got seriously injured when she got entangled in a cable

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com